Advertisment

കൊല്ലത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു

New Update

publive-image

കൊല്ലം: കൊല്ലം മൺട്രോതുരുത്തിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. നെന്മേനി സ്വദേശി പുരുഷോത്തമൻ (75), ഭാര്യ വിലാസിനി (65) എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച്ച രാത്രി നടന്ന സംഭവം ഇന്നലെ രാത്രി വൈകിയാണ് നാട്ടുകാരും ബന്ധുക്കളും അറിയുന്നത്. പുരുഷോത്തമന്റെ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ദമ്പതികൾക്ക് മക്കളില്ല. പുരുഷോത്തമൻ മാനസികരോഗത്തിന് ചികിത്സിയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.

Advertisment