Advertisment

വിദ്യാർത്ഥി സംഘടനകളുടെ ശാക്തീകരണം ജനാധിപത്യത്തിനു കരുത്ത് പകരും - ജോസ് കെ മാണി

New Update

publive-image

Advertisment

കെഎസ്‌സി(എം) കടുത്തുരുത്തി നിയോജക മണ്ഡലം ശിൽപശാല പാർട്ടി ചെയർമാൻ ജോസ് കെ മാണി ഉദ്ഘാടനം ചെയ്യുന്നു

കടുത്തുരുത്തി: പുതുതലമുറയിൽ ചില കേന്ദ്രങ്ങളിൽ കാണപ്പെടുന്ന അരാഷ്ട്രീയ ചിന്താഗതികൾക്ക് മാറ്റം വരുത്തി വിദ്യാർത്ഥി സംഘടനകളുടെ ശാക്തീകരണം ജനാധിപത്യത്തിനു കരുത്തു പകരുമെന്ന് കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി ചൂണ്ടിക്കാട്ടി. കേരളാ വിദ്യാർത്ഥി കോൺഗ്രസ്(എം) കടുത്തുരുത്തി നിയോജക മണ്ഡലം ശിൽപ്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാടിൻ്റെ പുരോഗതിക്കും വളർച്ചക്കും വിദ്യാർത്ഥികൾ രാഷ്ട്രീയ രംഗത്തേക്ക് കടന്ന് വരണം എന്നും ചെയർമാൻ പറഞ്ഞു.കടുത്തുരുത്തിയിലെ 11 മണ്ഡലങ്ങളിലും കെ.എസ്.സി(എം) മണ്ഡലം സമ്മേളനങ്ങൾ പൂർത്തികരിക്കുന്നതിനു യോഗം തീരുമാനിച്ചു.

കെ.എസ്.സി(എം) നിയോജക മണ്ഡലം പ്രസിഡൻ്റ ബ്രൈറ്റ് വട്ടനിരപ്പേൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പാർട്ടി സംസ്ഥാന ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്,ജില്ലാ പ്രസിഡൻ്റ സണ്ണി തേക്കേടം,ജോർജ്കുട്ടി അഗസ്ത്തി,സഖറിയാസ് കുതിരവേലി,ജോസ് പുത്തൻക്കാല, പി.എം മാത്യു ഉഴവൂർ, തോമസ് റ്റി കീപ്പുറം, സിന്ധുമോൾ ജേക്കബ്, പ്രദീപ് വലിയപറമ്പിൽ, ടി.എ ജയകുമാർ, സിറിയക്ക് ചാഴികാടൻ, ജേക്കബ് സ്റ്റീഫൻ, ഡൈനോ കുളത്തൂർ, റ്റോബി തൈപറമ്പിൽ, അലക്സാണ്ടർ കുതിരവേലി, ആദർശ് മാളിയേക്കൽ, അൻസൺ ടി ജോൺ, ദീപക്ക് പല്ലാട്ട്, അലക്സ് വേഴപ്പറമ്പിൽ, മെബിൻ രാജു, ഡിമ്പിൾ സ്ക്കറിയാ, വിന്നി വിൽസൺ, മറ്റ് പോഷക സംഘടനാ പ്രസിഡൻ്റമാർ ആയ കുരുവിള അഗസ്തി, രാജു കുന്നൻ, നയനാ ബിജു, യൂജിൻ കൂവെള്ളുർ എന്നിവർ സംസാരിച്ചു.

jose k mani
Advertisment