Advertisment

ഉഴവൂർ കൃഷി ഭവന്റെ നേതൃത്വത്തിൽ കർഷകർക്കായി ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു

New Update

publive-image

ഉഴവൂര്‍: ഉഴവൂർ പഞ്ചായത്തിൽ ഉഴവൂർ കൃഷി ഭവന്റെ നേതൃത്വത്തിൽ കർഷകർക്കായി ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു. റെഡ് ലേഡി കപ്പളം, ഫാഷൻ ഫ്രൂട്ട് തൈകൾ ആണ് വിതരണം ചെയ്തത്.

ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ വിതരണോദ്‌ഘാടനം നിർവഹിച്ചു. മെമ്പർമാരായ തങ്കച്ചൻ കെ എം, ജസീന്ത പൈലി, സെക്രട്ടറി സുനിൽ എസ്, കൃഷി ഓഫീസർ ഹാരിസ്, രാജേഷ്, അലക്സ്‌ എന്നിവർ പങ്കെടുത്തു. 1200 ഓളം തൈകൾ വിതരണം ചെയ്തു.

uzhavoor news
Advertisment