Advertisment

പൊതുമരാമത്ത് വകുപ്പ് എം.സി റോഡിൽ സ്ഥാപിച്ചിരിക്കുന്ന സ്ട്രിപ്പ് സ്പീഡ് ബ്രേക്കർ പോളിച്ച് നീക്കണമെന്ന് ആവശ്യപ്പെട്ട് കുറവിലങ്ങാട്ട് തിങ്കളാഴ്ച 'ജനകീയ സമരം'

New Update

publive-image

Advertisment

കുറവിലങ്ങാട്: പൊതുമരാമത്ത് വകുപ്പ് എം.സി റോഡിൽ സ്ഥാപിച്ചിരിക്കുന്ന സ്ട്രിപ്പ് സ്പീഡ് ബ്രേക്കർ മൂലം നിരന്തരം അപകടം ഉണ്ടാകുന്നതിനാൽ സ്ട്രിപ്പ് സ്പീഡ് ബ്രേക്കർ പോളിച്ച് നീക്കണമെന്ന് ആവശ്യപ്പെട്ട് കുറവിലങ്ങാട്ട് ജനകീയ സമരം നടത്തുന്നു.

എം.സി റോഡ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ 11-11-21 തിങ്കൾ രാവിലെ 10 ന് കോഴാ സിവിൽ സ്റ്റേഷനിലെ പൊതുമരാമത്ത് വകുപ്പ് ഓഫീസിന് മുമ്പിലാണ് സമരം. സ്പീഡ് ബ്രേക്കർ സ്ഥാപിച്ചതിലെ അപാകതയാണ് അപകടത്തിന് ഇടയാക്കുന്നത്.

എം.സി റോഡിൽ കുറവിലങ്ങാട് പള്ളിക്കവല, കോഴാ ജംഗ്ഷന് സമീപം, വെമ്പള്ളി, കുറവിലങ്ങാട് - വൈക്കം റോഡിൽ തോട്ടുവാ എന്നിവിടങ്ങളിലാണ് അപകടത്തിന് ഇടയാക്കുന്ന വിധത്തിൽ സ്ട്രിപ്പ് സ്പീ ഡ് ബ്രേക്കർ സ്ഥാപിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് നേരത്തെ സമീപവാസികളും വ്യാപാരികളും എം. സി. റോഡ് സംരക്ഷ സമിതി രൂപീകരിച്ച് പൊതുമരാമത്ത് വകപ്പിനും മന്ത്രി മുഹമ്മദ് റിയാസ്, മോൻസ് ജോസഫ് എം.എൽ.എ എന്നിവർക്കും പരാതി നൽകിയിരുന്നു.

ഭാരവാഹനങ്ങൾ ഉൾപ്പടെയുള്ളവ വേഗതയിൽ സ്ട്രിപ്പ് സ്പീഡ് ബ്രേക്കറിൽ കയറുന്നതോടെ അനുഭവപ്പെടുന്ന കുലുക്കത്തിൽ വീടുകളുടെയും കെട്ടിടങ്ങളാടെയും അടിത്തറ ഉൾപ്പടെ കുലുങ്ങുകയും കോൺക്രീറ്റ് ഭാഗങ്ങൾക്ക് വിള്ളൽ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. സ്ട്രിപ്പ് ബ്രേക്കർ സ്ഥാപിച്ചതിലെ അശാസ്ത്രീയതയാണ് അപകടങ്ങൾക്ക് കാരണമെന്ന് എം.സി റോഡ് സംരക്ഷണ സമിതി ചെയർമാൻ ജോജോ ആളോത്ത്, കൺവീനർ റാൾഫ് ആൻ്റണി എന്നിവർ പറയുന്നു.

സംസ്ഥാനത്തെ പ്രധാന റോഡുകളിലെല്ലാം സ്ട്രിപ്പ് സ്പീഡ് ബ്രേക്കർ സ്ഥാപിച്ചിട്ടുണ്ട്. അതിൻ്റെയെല്ലാം ഉയരം ഏഴ് എം.എമ്മിൽ താഴെയാണ്. എന്നാൽ കുറവിലങ്ങാട്, കോഴാ, വെമ്പള്ളി, തോട്ടുവാ, എന്നിവിടങ്ങളിൽ സ്ഥാപിച്ചിരിക്കുന്നത് 14 എം. എം. ഉയരത്തിൽ കൂടുതലാണ്. സ്ട്രിപ്പ് സ്പീഡ് ബ്രേക്കറിൻ്റെ ഉദ്ദേശം വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുകയെന്നതാണ്.

ഇതിനായി ഉയരം ഏഴ് എം.എം മതിയെന്നാണ് വിദഗ്ദർ പറയുന്നത്. ഉയരം കൂടിയാൽ വേഗതയിൽ എത്തുന്ന വാഹനങ്ങൾ സ്ട്രിപ്പ് സ്പീഡ് ബ്രേക്കറിൽ കയറുന്നതോടെ നിയന്ത്രണം നഷ്ടപ്പെടാൻ സാധ്യത കൂടുതലാണ്. എം. സി റോഡിലൂടെ എത്തുന്ന വാഹനങ്ങൾ കുറവിലങ്ങാട്ടും വെമ്പള്ളിയിലും സ്ട്രിപ്പ് സ്പീഡ് ബ്രേക്കറിൽ കയറി തെന്നിമാറി അപകടത്തിൽ പെടുന്നത് നിത്യസംഭമാണ്.

കഴിഞ്ഞ ദിവസം വെമ്പള്ളിയിലെ സ്പീഡ് ബ്രേക്കറിൽ കയറിയുണ്ടായ അപകടത്തിൽ കുറവിലങ്ങാട് സ്വദേശിയായ യുവാവ് ദാരുണമായി മരണപെട്ടു. സ്ടിപ്പ് സ്പീഡ് ബ്രേക്കർ പുന:ക്രമീകരിച്ചില്ലങ്കിൽ അപകടങ്ങൾ വർദ്ധിക്കാൻ കാരണമാകുമെന്ന് സമിതി കൗൺസിൽ ചെയർമാൻ ജോജോ ആളോത്ത് കൺവീനർ റാൾഫ് ആൻറണി എന്നിവർ പറഞ്ഞു.

തിങ്കളാഴ്ച നടക്കുന്ന ജനകീയ സമരത്തിൽ മേഖലയിലെ എല്ലാ രാഷട്രീയ പാർട്ടി നേതാക്കളും ജനപ്രതിനിധികളും സാമൂഹ്യ സംഘടനാ ഭാരവാഹികളും പങ്കെടുക്കും.

kottayam news
Advertisment