Advertisment

ഈരാറ്റുപേട്ട നഗരസഭാ ഭരണം നിലനിർത്തി യുഡിഎഫ്

New Update

publive-image

Advertisment

ഈരാറ്റുപേട്ട; ഈരാറ്റുപേട്ട നഗരസഭാ ഭരണം യുഡിഎഫ് നിലനിർത്തി.

എസ്ഡിപിഐ പിന്തുണയോടെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ തുടർന്നാണ് നേരത്തെ യുഡിഎഫ് ഭരണം ത്രിശങ്കുവിലായത്.

യുഡിഎഫിലെ സുഹ്‌റ അബ്ദുൽ ഖാദർ തന്നെയാണ് വീണ്ടും നഗരസഭ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടത്. 28 അംഗ കൗൺസിലിൽ 9 എൽഡിഎഫ് അംഗങ്ങൾ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു.

നേരത്തെ എൽഡിഎഫിനൊപ്പം അവിശ്വാസത്തെ പിന്തുണച്ച അൻസൽന പരീക്കുട്ടി വീണ്ടും അനുകൂലമായി വോട്ട് ചെയ്തതാണ് യുഡിഎഫിന് തുണയായത്. 14 വോട്ട് സുഹ്‌റയ്‌ക്കും എസ്ഡിപിഐ സ്ഥാനാർത്ഥി നസീറയ്‌ക്ക് 5 വോട്ടുകളും ലഭിച്ചു.

NEWS
Advertisment