Advertisment

ഇനിയും കുഴിയിൽ വീഴ്ത്തരുതേ... വാഹന തൊഴിലാളികളുടെ അഭ്യർത്ഥന കേട്ട് ജോസ്.കെ മാണിയുടെ ഇടപെടൽ

New Update

publive-image

Advertisment

പാലാ നഗരത്തിലെ പ്രധാന ജംഗ്ഷനുകളിൽ കഴിഞ്ഞ ഒരു മാസത്തിലധികമായി രൂപപ്പെട്ട റോഡിലെ ഗർത്തങ്ങൾ വാഹന തൊഴിലാളികളോടൊപ്പം ജോസ് കെ.മാണി സന്ദർശിക്കുന്നു

പാലാ: നഗരപ്രദേശത്തെ റോഡിൽ നിറഞ്ഞ വലിയ ഗർത്തങ്ങളിൽ ചാടി യാത്രക്കാർക്കും വാഹനങ്ങൾക്കും അപകടവും കേടുപാടും തുടരെ ഉണ്ടാകുന്നത് നാളുകൾക്കു മുന്നേ റിപ്പോർട്ടു ചെയ്തിട്ടും നടപടി എടുക്കാത്ത അധികൃതരുടെ കണ്ണ് തുറപ്പിക്കുവാൻ ഇടപെടണമെന്ന നഗരത്തിലെ വാഹന തൊഴിലാളികളുടെ അഭ്യർത്ഥനയെ തുടർന്ന് ജോസ് കെ മാണി പ്രശ്നത്തിൽ ഇടപെട്ടു.

ഇന്ന് നഗരത്തിലൂടെ യാത്ര ചെയ്യുന്നതിനിടെ ഓട്ടോ തൊഴിലാളികളും വാഹന ഡ്രൈവർമാരും ചേർന്നാണ് ജോസ് കെ മാണിയോട് പരാതി അറിയിച്ചത്. മാസങ്ങളായി നഗരപ്രദേശത്ത് പ്രധാന റോഡിൽ എല്ലാം വലിയ കുഴികൾ രൂപപ്പെട്ടിട്ടും ആരും ഇതുവരെ ഇടപെടാത്തതിൽ അവർ പ്രതിഷേധം അറിയിച്ചതിനെ തുടർന്നാണ് പ്രശ്നത്തിൽ അദ്ദേഹം ഇടപെട്ടത്. ഇടപെടൽ ഉണ്ടായാലെ പരിഹാരം ഉണ്ടാകൂ എന്ന് തൊഴിലാളികൾ പറഞ്ഞു.

publive-image

റോഡിലൂടെ തൊഴിലാളികളോടൊപ്പം നടന്ന് റോഡിൻ്റെ ശോചനീയാവസ്ഥ നേരിട്ട് കണ്ട അദ്ദേഹം പൊതുമരാമത്ത് വകുപ്പ് അധികൃതരുമായി ബന്ധപ്പെട്ട് ഉടൻ സത്വര നടപടികൾ സ്വീകരിക്കുവാൻ ആവശ്യപ്പെട്ടു.

ആവശ്യമായ അനു മതികൾ ലഭ്യമാക്കാമെന്നും അദ്ദേഹം അറിയിച്ചു. വളരെ അപകടരമായ വിധം വെള്ളക്കെട്ട് രൂപപ്പെട്ട മഹാറാണി ജംഗ്ഷനിലെയും സ്റ്റേഡിയം ജംഗ്ഷനിലേയും കുഴികൾ ഉടൻ അടയ്ക്കുവാൻ ഒട്ടും വൈകരുതെന്ന് അദ്ദേഹം അധികതരോട് ആവശ്യപ്പെട്ടു.

jose k mani
Advertisment