Advertisment

കടനാട് സർവ്വീസ് സഹകരണ ബാങ്കിൽ നടത്തിയിരിക്കുന്ന കോടികളുടെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി

New Update

publive-image

Advertisment

കടനാട്: സിപിഎം ഭരിക്കുന്ന കടനാട് സർവ്വീസ് സഹകരണ ബാങ്കിൽ നടത്തിയിരിക്കുന്ന കോടികളുടെ അഴിമതി അന്വേഷിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് യുവമോർച്ച കടനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി.

യുവമോർച്ച പഞ്ചായത്ത് പ്രസിഡന്റ് സനീഷ് വീ കെ അധ്യക്ഷത വഹിച്ച ധർണ്ണയിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. ഭൂമിയുടെ മതിപ്പു വില കണക്കാക്കാതെയും കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെയും ഒരു ഭൂമിതന്നെ മറ്റു പലർക്കുമായി വായ്പ അനുവദിക്കുന്നതിന് ഈട് നൽകുകയും ചെയ്ത കടനാട് സർവ്വീസ് സഹകരണ ബാങ്ക് നിലവിലെ സഹകാരികളെയും അവരുടെ നിക്ഷേപങ്ങളെയും കൊള്ള ചെയ്യുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത് എന്ന കാര്യം ഭീതിപെടുത്തുന്നതാണെന്നും ഉദ്‌ഘാടനം ചെയ്ത് കൊണ്ട് അദ്ദേഹം പറഞ്ഞു.

publive-image

സിപിഎം ഭരിക്കുന്ന ബാങ്കിലെ ഗുരുതരമായ അഴിമതിയിൽ നടപടി ഉണ്ടായില്ലെങ്കിൽ സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്റെ വീട്ടിലേക്ക് സമരം മാറ്റേണ്ടി വരുമെന്നും അത് സംസ്ഥാന തലത്തിൽ നടത്തപ്പെടുന്ന സമരമായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നവീകരണ പ്രവർത്തനങ്ങളിലും ഫർണിച്ചർ വാങ്ങിയതിലുമടക്കം ഉണ്ടായ അഴിമതിപോലും സഹകരണ സംഘം രജിസ്‌ട്രാറുടെ അന്വേഷണ റിപ്പോർട്ടിൽ രേഖപെടുത്തിയിട്ടുണ്ട് എന്നത് ബാങ്ക് ഭരണസമിതിയെ സംബന്ധിച്ച് അപമാനകരമാണെന്ന് യോഗത്തിൽ സംസാരിച്ച നിയുക്ത ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ അഭിപ്രായപ്പെട്ടു.

കടനാട് പഞ്ചായത്തിലെ അഭ്യസ്തവിദ്യരും സാധാരണക്കാരുമായ യുവജനങ്ങളെ ലഹരി ഒഴുക്കി സിപിഎം പാർട്ടി പരുപാടികളിൽ പങ്കെടുപ്പിക്കുമ്പോൾ ലോക്കൽ ഏരിയ കമ്മിറ്റി സെക്രട്ടറി മാരുടെയും നേതാക്കളുടെയും കുടുംബാങ്ങങ്ങൾക്കു മാത്രം ജോലി നൽകുന്ന ഒരു പാർട്ടി സ്ഥാപനമായി ബാങ്കിനെ മാറ്റി നിക്ഷേപകരെയും ജനങ്ങളെയും വഞ്ചിക്കുന്ന സമീപനമാണ് ഭരണ സമിതിയുടേതെന്ന് ബിജെപി മധ്യമേഖലാ പ്രസിഡന്റ് എന്‍ ഹരി അഭിപ്രായപ്പെട്ടു.

ബിജെപി പഞ്ചായത്ത് മണ്ഡലം തലങ്ങളിൽ തുടർ സമരങ്ങൾ ഉണ്ടാകുമെന്നും ശക്തമായ നിയമ പോരാട്ടങ്ങൾ ഉണ്ടാകുമെന്നും യോഗത്തിൽ സംസാരിച്ച മുത്തോലി പഞ്ചായത്ത് പ്രസിഡന്റും ബിജെപി പാലാ നിയോജക മണ്ഡലം അധ്യക്ഷനുമായ രഞ്ജിത്ത് ജീ മീനാഭവൻ അഭിപ്രായപ്പെട്ടു.

ന്യൂന പക്ഷമോർച്ച ദേശീയകൗൺസിൽ അംഗം സുമിത് ജോർജ്, കർഷക മോർച്ച ജില്ലാ ജനറൽ സെക്രട്ടറി ബിനീഷ് ചൂണ്ടച്ചേരി, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി അശ്വന്ത് മാമലശേരി, യുവമോർച്ച നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സുധീഷ് നെല്ലിക്കൻ, ബിജെപി പഞ്ചായത്ത് പ്രസിഡന്റ് നന്ദകുമാർ, ജന. സെക്രട്ടറി സാം കുമാർ, യുവമോർച്ച മണ്ഡലം നേതാക്കളായ പ്രസാദ് പനയ്ക്കൻ, ഉണ്ണി കൃഷ്ണൻ, രാഹുൽ, അനന്ദു, പഞ്ചായത്ത് ഭാരവാഹികളായ അനീഷ് കൊല്ലപ്പള്ളി, അജയ് ഐങ്കൊമ്പ്‌, സനീഷ് പാറയിൽ, വിഷ്ണു എ.ജി, അഖിൽ ഐങ്കൊമ്പ് തുടങ്ങിയവർ സംസാരിച്ചു.

Advertisment