Advertisment

കൂട്ടിക്കൽ ഉരുൾപൊട്ടൽ: രക്ഷാപ്രവർത്തനത്തിന് കേന്ദ്രസേനയെത്തി; സംസ്ഥാനത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കെ.എസ്.ആർ.ടി.സിയും

New Update

publive-image

Advertisment

കോട്ടയം : ഉരുൾപൊട്ടലുണ്ടായ കൂട്ടിക്കൽ അടക്കമുള്ള കിഴക്കൻ മേഖലകളിൽ രക്ഷാപ്രവർത്തനത്തിന് കേന്ദ്രസേന എത്തി.സന്നദ്ധ സേനയും സിവിൽ ഡിഫൻസും അടിയന്തര സാഹചര്യങ്ങൾ അഭിമുഖീകരിക്കാൻ സജ്ജമായിട്ടുണ്ട്.

എൻഡിആർഎഫിന്റെ ഓരോ ടീമുകളെ പത്തനംതിട്ട,ആലപ്പുഴ,ഇടുക്കി,എറണാകുളം,തൃശൂർ,മലപ്പുറം ജില്ലകളിൽ വിന്യസിച്ചു. സൈന്യത്തിന്റെ രണ്ടു ടീമുകളിൽ ഒരു ടീം തിരുവനന്തപുരത്തും മറ്റൊന്ന് കോട്ടയത്തും വിന്യസിക്കാനുള്ള നിർദ്ദേശം നൽകി.

ജലഗതാഗത വകുപ്പിന്റെ കോട്ടയം, എറണാകുളം.ആലപ്പുഴ ജില്ലകളിൽ അഞ്ചു റെസ്‌ക്യൂ കം ആംബുലൽസ് ബോട്ടുകളോട് ജാഗ്രത പാലിക്കാനും ആവശ്യമായ സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനം നടത്താനും ഗതാഗതമന്ത്രി ആന്റണി രാജു നിർദ്ദേശം നൽകി. മണ്ണിടിച്ചിൽ ഉള്ള പ്രദേശങ്ങളിൽ കെ.എസ്.ആർ.ടി.സിയുടെ സേവനം വിട്ട് നൽകാനും മന്ത്രി നിർദ്ദേശം നൽകി.

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ പരമാവധി യാത്രകൾ ഒഴിവാക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.  എല്ലാ ആർ.ടി.ഒ, ജോയിന്റ് ആർ.ടി.ഒ. മാരും അവരവരുടെ കീഴിൽ വരുന്ന പ്രദേശങ്ങളിലെ ജെസിബി, ടിപ്പർ, ക്രെയിൻ, ആംബുലൻസ്, ആളുകളെ മാറ്റി പാർപ്പിക്കേണ്ടി വന്നാൽ അതിന് ആവശ്യമായ വാഹനങ്ങൾ എന്നിവയുടെ ലിസ്റ്റ് തയ്യാറാക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു.

ജില്ലാ കളക്ടറേറ്റിലുള്ള ദുരന്ത നിവാരണ സെല്ലിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ നൽകാൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി. ഡാമുകളിലെ സ്ഥിതിഗതികൾ വിലയിരുത്താൻ കെ.എസ്.ഇ.ബി ഇറിഗേഷൻ വകുപ്പുകളിലെ പ്രതിനിധികളെ വിന്യസിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

ബന്ധപ്പെട്ട എല്ലാ വകുപ്പുമേധാവികളോടും ഏതു അടിയന്തര സാഹചര്യവും നേരിടാൻ സുസജ്ജമായിരിക്കണമെന്ന നിർദ്ദേശം നൽകി.. അടിയന്തര സാഹചര്യത്തിൽ രക്ഷാപ്രവർത്തനങ്ങൾക്കായി പോലീസ് സേനയെ മുഴുവനായും സജ്ജമാക്കാൻ നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു.

NEWS
Advertisment