Advertisment

അപകടത്തിലേറ്റ പരിക്ക് മാറുംമുന്നേ ദുരന്തമുഖത്തേക്ക് ഓടിയെത്തി ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് ! പുറത്തുനിന്നും രക്ഷാപ്രവര്‍ത്തകര്‍ എത്തും മുമ്പേ ഇടുക്കി എംപി ദുരന്തമുഖത്തെത്തി. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചും വിവരങ്ങള്‍ തേടിയും നാട്ടുകാരെ ആശ്വസിപ്പിച്ചും എംപിയുടെ ഇടപെടല്‍ ! ഇന്നു പുലര്‍ച്ചെയും കൊക്കയാറിലെ ദുരന്തമുഖത്തേക്ക് ആദ്യമെത്തിയത് ഡീന്‍ കുര്യാക്കോസ് തന്നെ. മണ്ഡലത്തിലെ ജനങ്ങളോടുള്ള ഡീനിന്റെ കരുതലറിഞ്ഞ് കൊക്കയാര്‍ പൂവഞ്ചി നിവാസികള്‍. എപിക്കൊപ്പം ഡിസിസി പ്രസിഡന്റ് സിപി മാത്യുവും സ്ഥലത്തെത്തി

New Update

publive-image

Advertisment

കോട്ടയം ( കൊക്കയാര്‍) : തന്റെ നിയോജക മണ്ഡലത്തില്‍ ഒരു ദുരന്തം നടന്നുവെന്നറിഞ്ഞ് അനാരോഗ്യത്തിനിടയിലും അവിടേക്ക് ഓടിയെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ മാതൃകയായി ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ്. ഇന്നലെ വൈകിട്ടോടെയാണ് ഇടുക്കി മണ്ഡലത്തിലെ അതിര്‍ത്തി പഞ്ചായത്തായ കൊക്കയാറിലെ പൂവഞ്ചിയില്‍ ഡീന്‍ കുര്യാക്കോസ് എത്തിയത്.

എംപിയെത്തി മാധ്യമങ്ങളെയും അധികൃതരെയും അറിയിച്ചതോടെയാണ് കൊക്കയാറിലെ ദുരന്തം പുറംലോകം അറിഞ്ഞത്. രാവിലെ 11 മണിയോടെയാണ് കൊക്കയാര്‍ പഞ്ചായത്തിലെ പൂവഞ്ചിയില്‍ ഉരുള്‍പൊട്ടലുണ്ടായത്. വാര്‍ത്താ വിനിമയ സംവിധാനങ്ങളൊക്കെ തകരാറിലായതോടെ വളരെ വൈകിയാണ് എംപിയെ പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ലൈനില്‍ കിട്ടയത്.

വിവരമറിഞ്ഞതോടെ ജില്ലാ ഭരണകൂടത്തെ വിവരം അറിയിച്ച് അദ്ദേഹം കൊക്കയാറിന് തിരിച്ചു. ഡിസിസി പ്രസിഡന്റ് സിപി മാത്യുവും ഡീനിനൊപ്പം ചേര്‍ന്നു. ഇരുവരും എത്തിയപ്പോഴും ജില്ലാ ഭരണകൂടത്തിന്റെ പ്രതിനിധികളോ, റവന്യൂ അധികൃതരോ സ്ഥലത്തെത്തിയിരുന്നില്ല. പുറത്തു നിന്നും പ്രദേശത്തെത്തുന്ന ആദ്യ വ്യക്തിയിയായിരുന്നു ഡീന്‍ കുര്യാക്കോസ്.

സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാനും ആവശ്യമായ നടപടികള്‍ ചെയ്യാനും എംപി മുന്‍കൈയ്യെടുത്തു. ദേശീയ ദുരന്ത പ്രതിരോധന സേനയക്ക് പോലും പ്രദേശത്ത് എത്താനാകാതെ വന്നപ്പോഴാണ് കിലോമീറ്ററുകള്‍ നടന്ന് ഒരു ജനപ്രതിനിധി തന്റെ മണ്ഡലത്തിലെ ആളുകളുടെ ദുരിതമറിഞ്ഞ് സ്ഥലത്തെത്തുന്നത്.

ഇന്നു രാവിലെ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാനും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനുമായി എംപി കൊക്കയാര്‍ പൂവഞ്ചിയിലുണ്ട്. നേരത്തെ മൂന്നാര്‍ പെട്ടിമുടിയില്‍ ദുരന്തമുണ്ടായപ്പോഴും ഡീന്‍ കുര്യാക്കോസിന്റെ പ്രവര്‍ത്തനം ശ്രദ്ധേനേടിയിരുന്നു.

https://www.facebook.com/watch/?v=299269228407814&extid=CL-UNK-UNK-UNK-AN_GK0T-GK1C&ref=sharing

NEWS
Advertisment