Advertisment

ലേബര്‍ ഇന്‍ഡ്യ യു.എന്‍ റെപ്ലിക 2021 : ഡോ അബ്ദുള്‍ കലാം സ്മൃതി ഓണ്‍ലൈന്‍ പുനരാവിഷ്‌ക്കാരം ഒക്ടോബര്‍ 24 മുതല്‍ 26 വരെ തീയതികളില്‍

New Update

publive-image

Advertisment

മരങ്ങാട്ടുപള്ളി: ലേബര്‍ ഇന്‍ഡ്യാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തില്‍ മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുള്‍ കലാമിന്റെ 90 -ാം ആം ജന്മദിനത്തോട് അനുബന്ധിച്ചു കേരളത്തിലെ വിവിധ കോളേജ്-സ്‌കൂള്‍ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് മാതൃക ഐക്യരാഷ്ട്രസഭ സംഘടിപ്പിക്കുന്നു.

തിരുവനന്തപുരം ഡോ അബ്ദുള്‍ കലാം സ്മൃതി യുമായി ചേര്‍ന്ന് നടത്തുന്ന യു.എന്‍. റെപ്ലിക്കയില്‍ കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട സ്‌കൂള്‍-കോളജ് വിദ്യാര്‍ത്ഥി പ്രതിനിധികള പങ്കെടുക്കും. 2018 മുതല്‍ തുടര്‍ച്ചയായി നടത്തി വരുന്ന യു.എന്‍. റെപ്ലിക്ക ഈ വര്‍ഷം പൂര്‍ണ്ണമായും ഓണ്‍ലൈന്‍ ആയിട്ടാണ് നടക്കുക.

ഈ മാസം 24 ന് രാവിലെ 9ന് ഐക്യരാഷ്ട്ര സഭയിലെ നിലവിലെ ഇന്‍ഡ്യന്‍ പ്രതിനിധി ടി. എസ്. തിരുമൂര്‍ത്തി IFS സമ്മേളനം ഉദ്ഘാടനം ചെയ്യും. മുന്‍ യു. എന്‍. പ്രതിനിധിയും, അമേരിക്കന്‍ അംബാസിഡറും ഉന്നത വിദ്യാഭ്യാസകൗണ്‍സില്‍ വൈസ് ചെയര്‍മാനുമായിരുന്ന റ്റി. പി. ശ്രീനിവാസന്റെ നേതൃത്വത്തിലാണ് ലേബര്‍ ഇന്‍ഡ്യ യു.എന്‍. റെപ്ലിക്ക പുനരാവിഷ്‌കരിക്കുന്നത്.

ഒരു ലോകം, ഒരു രാജ്യം, ഒരു ജനത എന്ന വിശ്വദര്‍ശനം യുവമനസ്സുകളില്‍ വിളംബരം ചെയുകയെന്നതും ലോകക്ഷേമത്തിനായും, സമാധാനത്തിനായും സ്ഥാപിതമായ ഐക്യരാഷ്ട്ര സഭയുടെ പ്രവര്‍ത്തന രീതിയും വര്‍ത്തമാനകാല പ്രസക്തിയും നേരിട്ട് ബോധ്യപ്പെടുത്തുകയുമാണ് ഈ നവസംരംഭം കൊണ്ട് ലേബര്‍ ഇന്ത്യ മുന്നോട്ടുവയ്ക്കുന്ന ആശയം.

ട്രെയിനിങ് പ്രോഗ്രാം, സെക്യൂരിറ്റി കൗണ്‍സില്‍, ജനറല്‍ അസംബ്ലി തുടങ്ങിയ യു.എന്‍. യോഗങ്ങള്‍ ഇതിനോടനുബന്ധിച്ചു നടക്കും. ഐക്യരാഷ്ട്ര സംഘടന ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനങ്ങള്‍ മൂലമുണ്ടാകുന്ന പ്രതിസന്ധികള്‍, ഇന്നത്തെ അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടും.

മോഡല്‍ യു.എന്‍. കേരളത്തിലെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടക്കുന്നുണ്ടെങ്കിലും ഐക്യരാഷ്ട്ര സഭ പുനരാവിഷ്‌കരിക്കുന്നത് കേരളത്തില്‍ ഇതു നാലാം തവണയാണ്, 2016ല്‍ ലേബര്‍ ഇന്‍ഡ്യയില്‍ നടന്ന യു. എന്‍. റെപ്ലിക്കയില്‍ തിരഞ്ഞെടുത്ത കോളേജുകളില്‍ നിന്നായി 193 രാജ്യങ്ങളെ പ്രതിനിധികള്‍ പങ്കെടുത്തു. ദേശീയതലത്തില്‍ 2017ലും 2018ലും പഞ്ചാബിലെ ലുധിയാനയില്‍ സെയിന്റ്പോള്‍ മിറ്റല്‍ സ്‌കൂളില്‍ ലേബര്‍ ഇന്‍ഡ്യയുടെ നേതൃത്വത്തില്‍ നടന്നിരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9895052166. രജിസ്ട്രേഷന്‍ വെബ്‌സൈറ്റ് www.UNreplica.org

Advertisment