Advertisment

കോട്ടയത്ത് കാറും ബസും കൂട്ടിയിടിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം; യാത്രക്കാരെ പുറത്തെടുത്തത് കാർ വെട്ടിപൊളിച്ച്

New Update

publive-image

Advertisment

കോട്ടയം: കോട്ടയം കറുകച്ചാലിൽ കാറും സ്വകാര്യബസും കൂട്ടിയിടിച്ച് രണ്ട് മരണം. തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം.

രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. റാന്നിയിൽ നിന്ന് കോട്ടയത്തേക്ക് വന്ന കാറും കോട്ടയത്ത് നിന്ന് ചുങ്കപ്പാറയിലേക്ക് വരികയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്.

കാറിൽ നാല് പേരുണ്ടായിരുന്നു. മുന്നിലുണ്ടായിരുന്ന വാഹനത്തെ മറികടക്കാൻ കാർ ശ്രമിക്കുകയും എതിരെ വരികയായിരുന്ന ബസുമായി കൂട്ടിയിടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. കാറിനെ വെട്ടിപൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.

NEWS
Advertisment