Advertisment

തീക്കോയി മംഗളഗിരിയില്‍ ഉരുള്‍പൊട്ടലുണ്ടായെന്നത് വ്യാജ പ്രചാരണം ! മുപ്പതേക്കറില്‍ ഉണ്ടായത് മണ്ണിടിച്ചില്‍ മാത്രം. മണ്ണിടിച്ചിലിന് പിന്നാലെ കുറച്ചു വെള്ളം കൂടി കലങ്ങിവന്നൂ. കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ കനത്ത മഴ തുടരുന്നു ! ഉരുള്‍പൊട്ടല്‍ മേഖകളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. പോലീസ്, ഫയര്‍ഫോഴ്‌സ്, ആംബുലന്‍സ് അടക്കമുള്ള എല്ലാ സംവിധാനവും പ്രദേശത്ത് സജ്ജം

New Update

publive-image

Advertisment

കോട്ടയം: തീക്കോയി മംഗളഗിരി മുപ്പത് ഏക്കറില്‍ ഉരുള്‍പൊട്ടലുണ്ടായെന്ന വാര്‍ത്ത വ്യാജം. ഇന്ന് വൈകിട്ടോടെ പ്രദേശത്ത് മണ്ണിടിച്ചില്‍ ഉണ്ടാകുകയും വെള്ളം കുറച്ചു കൂടുതലായി വന്നതോടെ ഉരുള്‍പൊട്ടലുണ്ടായെന്ന് വാര്‍ത്ത പ്രചരിക്കുകയായിരുന്നു.

കോട്ടയം ജില്ലയില്‍ ഒരിടത്തും ഇതുവരെ കാര്യമായ പ്രശ്‌നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പലയിടത്തും മഴ പെയ്യുന്നുണ്ട്. ഇടുക്കി ജില്ലയില്‍ കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടലുണ്ടായ കൊക്കയാര്‍ പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ മഴ ഇപ്പോഴും തുടരുന്നു.

പോലീസ്, ഫയര്‍ഫോഴ്‌സ്, ആംബുലന്‍സ് അടക്കമുള്ള എല്ലാ സംവീധാനവും പ്രദേശത്ത് സജ്ജമാണ്. മുന്‍കരുതലിന്റെ ഭാഗമായി ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവരെ ഒഴിപ്പിച്ച് ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.

NEWS
Advertisment