Advertisment

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജനങ്ങളെ വിഢികളാക്കുന്നു : പാലാ പൗരവകാശ സംരക്ഷണ സമിതി

New Update

publive-image

Advertisment

പാലാ: നിരന്തരമായുള്ള ഇന്ധന വില വർധനയിലൂടെ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ കൊറോണയെക്കാൾ വലിയ ദുരന്തമായി ജനങ്ങളെ കൊന്ന് ഒടുക്കുന്നു. ഇന്ധനവില കൂടികൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ആവശ്യ വസ്തുക്കളുടെയും വില കൂടുകയാണ്. തന്മൂലം ജനജീവിതം അങ്ങേയറ്റം ദുഷ്‌കരമായി മാറുകയാണ്. ഇത് വലിയ ഒരു ദുരിതത്തിന്റെ ആരംഭം ആണ്.

കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഇന്ധന വിലയിലെ ടാക്സ് ഇളവ് ചെയ്ത് വില കുറച്ച് ജനങ്ങളോട് നീതീ പാലിക്കണം എന്ന് പാലാ പൗരവകാശ സംരക്ഷണ സമിതി യോഗത്തിൽ ആവശ്യപ്പെട്ടു.

യോഗത്തിൽ അഡ്വ. സന്തോഷ് മണർകാട് അധ്യക്ഷത വഹിച്ചു. ജോഷി വട്ടക്കുന്നേൽ, ജോസ് വേരനാനി, സന്തോഷ് കാവുകാട്ട് മൈക്കിൾ കാവുകാട്ട്, അനസ് കണ്ടത്തിൽ, ജോബി കുറ്റിക്കാട്ട്, സിബി പറമുണ്ട, ജെയിംസ് ചടനാക്കുഴിയിൽ, എംപി കൃഷ്ണൻ നായർ, അപ്പച്ചൻ ചെമ്പകുളം, ജിസ് കാപ്പൻ,നോബിൾ വരച്ചേരി, ബിജോയ് എടേറ്റ്, ക്യാപ്റ്റൻ ജോസ് കുഴികുളം, തങ്കച്ചൻ മണ്ണുശേരി, നിതിൻ സി വടക്കൻ. തുടങ്ങിയവർ പ്രസംഗിക്കുകയും ചെയ്തു.

കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഭാഗത്തു നിന്ന് ഉടൻ പരിഹാരം ഉണ്ടായില്ലെങ്കിൽ കേരളത്തിൽ ഉടനീളം ഉള്ള പൗരവകാശ സംരക്ഷണ സമിതി പ്രവർത്തകർ വൻപിച്ച പ്രക്ഷോഭ നടപടികൾ ആരംഭിക്കുമെന്ന് യോഗം അറിയിച്ചു.

Advertisment