Advertisment

സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി മറ്റക്കര ഹയർസെക്കൻഡറി സ്കൂളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

New Update

publive-image

Advertisment

മറ്റക്കര: സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി മറ്റക്കര ഹയർസെക്കൻഡറി സ്കൂളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. സ്കൂൾ തുറക്കുന്നതിന് സംബന്ധിച്ച മാർഗരേഖയും പുറത്തിറക്കി.

ശുചീകരണ പ്രവർത്തനങ്ങൾക്ക് മുന്നോടിയായി ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, സ്കൂൾ അധികൃതർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്ത ജാഗ്രത സമിതിയുടെ യോഗവും നടന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ രാധ വി നായർ സ്കൂൾതല ജാഗ്രത സമിതി യോഗം ഉദ്ഘാടനം ചെയ്തു.

സ്കൂൾ മാനേജർ രഘുനാഥൻ നായർ അധ്യക്ഷത വഹിച്ചു. അകലകുന്നം പഞ്ചായത്ത് പ്രസിഡന്റ് ജാൻസി ബാബു മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ അധ്യാപകർ,പി ടി എ രക്ഷിതാക്കൾ , സേവാഭാരതി പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരുടെ നേതൃത്വത്തിൽ ആണ് ശുചീകരണ പ്രവർത്തനങ്ങൾ നടന്നത്. പ്രധാനാധ്യാപകൻ ഹരികൃഷ്ണൻ, പിടിഎ പ്രസിഡണ്ട് പ്രകാശ് എം ആർ, എന്നിവരും സന്നിഹിതരായിരുന്നു.

Advertisment