Advertisment

ഉഴവൂർ പഞ്ചായത്ത്‌ ഇനിമുതൽ ചക്കഗ്രാമം; പദ്ധതി ഉദ്ഘടനം കടുത്തുരുത്തി എം എൽ എ  മോൻസ് ജോസഫ് നിർവ്വഹിച്ചു

New Update

 

Advertisment

 

publive-image

കോട്ടയം: ഉഴവൂർ പഞ്ചായത്തിലെ എല്ലാ വീടുകളിലും അത്യുൽപ്പാദന ശേഷിയുള്ള പ്ലാവിൻ തൈകൾ വിതരണം ചെയ്യുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച ചക്കഗ്രാമം പദ്ധതി കടുത്തുരുത്തി എം എൽ എ  മോൻസ് ജോസഫ് ഉദ്ഘടനം ചെയ്തു.

ഉഴവൂർ ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ല പഞ്ചായത്ത് മെമ്പർ  പി എം മാത്യു, ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ ഡോ സിന്ധുമോൾ ജേക്കബ്, പി എൻ രാമചന്ദ്രൻ, ബ്ലോക്ക്‌ കൃഷി ഓഫീസർ  ഹാപ്പി മാത്യു, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ശ്രീമതി റിനി വിൽ‌സൺ എന്നിവർ പ്രസംഗിച്ചു.

പഞ്ചായത്തിന്റെ ഈ വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ നവീന ആശയം ആണ് എല്ലാ വീടുകളിലും പ്ലാവിൻ തൈ എത്തിച്ചുകൊണ്ടു ഭക്ഷ്യ സ്വയംപര്യാപ്തതയിലേക്കു നാടിനെ എത്തിക്കുക എന്നത്. തികച്ചും സൗജന്യമായി വിയറ്റ്നാം സൂപ്പർ ഏർലി എന്ന് പേരുള്ള പ്ലാവിൻ തൈകൾ ആണ് വിതരണം നടത്തിയത്.

publive-image

കാർഷിക മേഖലയെ പരിപോഷിപ്പിക്കുന്നതിനായി 25 ലക്ഷം രൂപയുടെ പദ്ധതികളാണ് ഈ വർഷം പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്നത്. ഭക്ഷ്യസ്വയപര്യാപ്തത ലക്ഷ്യം വെച്ചുള്ള ഇത്തരം പ്രവർത്തനങ്ങൾക്ക് എല്ലാ ആശംസകളും നേരുന്നതായി എം എൽ എ മോൻസ് ജോസഫ് അറിയിച്ചു.

ഉഴവൂർ ൽ നിന്നൊരു ഉല്പന്നം എന്ന സ്വപ്നം സാഷാത്കരിക്കാൻ സാധിക്കും വിധം ചക്കയിൽ നിന്നുള്ള മൂല്യവർധിത ഉൽപ്പന്നങ്ങൾ ഉല്പാദിപ്പിക്കുന്ന ഉല്പാദന യൂണിറ്റുകൾ ഭാവിയിൽ ആരംഭിക്കാൻ ഈ പദ്ധതി കാരണമാകും എന്ന് അധ്യക്ഷ പ്രസംഗത്തിൽ പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ അഭിപ്രായപ്പെട്ടു.

സ്ഥിരംസമിതി അധ്യക്ഷന്മാരായ ശ്രീ ന്യൂജന്റ് ജോസഫ്, തങ്കച്ചൻ കെ എം, അഞ്ചു പി ബെന്നി പഞ്ചായത്ത് അംഗങ്ങളായ ജസീന്ത പൈലി, സുരേഷ് വി ടി, സിറിയക് കല്ലടയിൽ, ബിനു ജോസ്, ഏലിയാമ്മ കുരുവിള, മേരി സജി, ബിൻസി അനിൽ, ശ്രീനി തങ്കപ്പൻ, സെക്രട്ടറി ശ്രീ സുനിൽ എസ്, കൃഷി ഓഫീസർ ശ്രീ ഹാരിസ്, ജീവനക്കാരായ ശ്രീ രാജേഷ്, അലക്സ്‌ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

NEWS
Advertisment