Advertisment

കേരള കോൺഗ്രസ് (എം) മെമ്പർഷിപ്പ് ക്യാമ്പയിൻ മുളക്കുളം മണ്ഡലത്തിൽ പൂർത്തികരണത്തിലേക്ക്

New Update

publive-image

Advertisment

കോട്ടയം: കേരള കോൺഗ്രസ് എം ഒക്ടോബർ 26 ന് തുടക്കം കുറിച്ച് നവംബർ 22ന് സമാപിച്ച സംഘടനാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സംസ്ഥാനമൊട്ടാകെ നടത്തുന്ന അംഗത്വ വിതരണ ക്യാമ്പയിൻ മുളക്കുളം മണ്ഡലത്തിലെ 17 വാർഡുകളിലും മൂന്നു ഘട്ടമായി വാർഡ് പ്രസിഡന്റ്, നിയോജക മണ്ഡലം, മണ്ഡലം ഭാരവാഹികൾ, പോഷക സംഘടനയുടെ നേതാക്കന്മാർ എന്നിവരുടെ നേതൃത്വത്തിൽ പൂർത്തീകരിച്ചു വരുന്നു.

മെമ്പർഷിപ്പ് ക്യാമ്പയിൻ അവസാനഘട്ടത്തിൻ്റെ ഭാഗമായി മുളക്കുളം പതിനാറാം വാർഡിൽ കാരിക്കോട് മലയിൽ എംപി മാത്യു, ഭാര്യ ബെറ്റി മാത്യു എന്നിവർക്കും പതിനാലാം വാർഡിൽ തട്ടാർകുന്ന് കാക്കത്തുരുത്ത് ജോൺ മാർക്കോസ്, ഭാര്യ ജെസ്സി ജോൺ, അഖിൽ ജോൺ എന്നിവരും പാർട്ടി അംഗത്വം സ്വീകരിച്ചു.

അംഗത്വവിതരണ ക്യാമ്പയിന് പാർട്ടി നിയോജകമണ്ഡലം ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ടി.എ ജയകുമാർ, കെറ്റിയുസി നിയോജകമണ്ഡലം പ്രസിഡന്റ് കുരുവിള അഗസ്തി, മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.വി ലൂക്കാ മംഗളമായി പറമ്പിൽ, കെടിയുസി മണ്ഡലം പ്രസിഡണ്ട് ജയിൻ പി ജോർജ് വട്ടംകണ്ടത്തിൽ, രാജു കരിമാടം, അരുൺകുമാർ കണിയാംപറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisment