/sathyam/media/post_attachments/N9Vg7PzpMlPRJ27YgRVI.jpg)
പാലാ: പാലാ നിയോജക മണ്ഡലത്തിലെ കൊല്ലപ്പള്ളിയിൽ 110 കെവി സബ്സ്റ്റേഷന് 2022-2023 വർഷത്തെ ബഡ്ജറ്റിൽ തുക വകയിരുത്തണമെന്ന് ജോസ് കെ മാണി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട നിവേദനം അദ്ദേഹം നേരിട്ട് ധനകാര്യ മന്ത്രിക്കും വൈദ്യുതി മന്തിക്കും നൽകി.
കൊല്ലപ്പള്ളിയിൽ 110 കെവി സബ്സ്റ്റേഷൻ ആരംഭിക്കുന്നതോടെ കൊല്ലപ്പള്ളി, ഭരണങ്ങാനം വൈദ്യുതി സെക്ഷൻ ആഫീസുകളുടെ പരിധിയിൽവരുന്ന ഉപഭോക്താക്കൾക്കും, മേലുകാവ്, മേച്ചാൽ, മൂന്നിലവ്, തലനാട് തുടങ്ങിയ പ്രദേശങ്ങളിലെ ഉപഭോക്താക്കൾക്കും കൂടെ കൂടെ കറന്റ് പോകുന്ന പ്രവണത ഇല്ലാതാക്കുവാൻ കഴിയും.
നിർദിഷ്ട രാമപുരം, നീലൂർ, മലങ്കര, ശുദ്ധജലവിതരണപദ്ധതിക്ക് തടസ്സം കൂടാതെ ജലവിതരണം നടത്തുവാൻ ഈ സബ്സ്റ്റേഷൻ വലിയ ഗുണം ചെയ്യും. ജലജീവൻ മിഷൻ കുടിവെള്ള പദ്ധതി, ജലനിധി പദ്ധതി, ജനകീയ കുടിവെള്ള പദ്ധതി എന്നിവക്കും മതിയായ അളവിൽ വൈദ്യുതി എത്തിക്കുവാൻ ഈ സബ്സ്റ്റേഷന് കഴിയും.
മലയോര മേഖലകളിലും ഗിരിവർഗ്ഗ മേഖലകളിലും അനുഭവപ്പെടുന്ന വോൾട്ടേജ് ക്ഷാമവും ടച്ചിങ് മൂലമുള്ള പ്രസരണ നഷടവും പരിഹരിക്കുവാൻ ഈ സബ്സ്റ്റേഷന് സാധിക്കും.
പാലാ, രാമപുരം, ഈരാറ്റുപേട്ട സബ്സ്റ്റേഷനുകളിൽ വൈദ്യുതി തകരാർ സംഭവിച്ചാൽ നിർദിഷ്ട കൊല്ലപ്പള്ളി സബ്സ്റ്റേഷനിൽ നിന്നും വൈദ്യുതി എത്തിച്ചു കൊടുക്കാൻ കഴിയും എന്നതാണ് ഏറ്റവും വലിയ പ്രേത്യേകത.
തന്മൂലം പാലാ നിയോജക മണ്ഡലത്തിലെ മുഴുവൻ പ്രദേശങ്ങളെയും പൂഞ്ഞാർ മണ്ഡലത്തിലെ ഈരാറ്റുപേട്ട-തീക്കോയി-പൂഞ്ഞാർ- പിണ്ണാക്കനാട് എന്നീ വൈദ്യുതി സെക്ഷൻ ആഫീസുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളെയും വെളിച്ചവിപ്ലവത്തിൽ എത്തിക്കുവാൻ സാധിക്കുന്ന മഹത്തായ സംരംഭമാണിത്
നേര്യമംഗലം-പള്ളം 110 കെവി ലൈൻ കടന്നുപോകുന്ന കൊല്ലപ്പള്ളി മങ്കരയിൽ സബ്സ്റ്റേഷൻ സ്ഥാപിക്കുവാൻ വൈദ്യുതി ലൈൻ വലിക്കേണ്ടതില്ല. നെൽപാടത്തുകൂടെയാണ് ലൈൻ കടന്ന്പോകുന്നത്. ഇലട്രിസിറ്റി ബോർഡിന്റെ പ്രൊപ്പോസൽ ആയ മൂലമറ്റം പവർ ഹൗസിൽ നിന്നും വരുന്ന 110 കെവി ലൈനിൽനിന്നും കൂത്താട്ടുകുളം-രാമപുരം-കൊല്ലപ്പള്ളി സബ്സ്റ്റേഷൻ ലൈൻ വലിയ സാമ്പത്തിക ബാധ്യതയും തടസങ്ങളും ഉണ്ടാകുന്ന പ്രൊപ്പോസൽ ആണ്.
ഇപ്പോൾ നിർദ്ദേശിച്ചിരിക്കുന്ന കൊല്ലപ്പള്ളി 110 കെവി സബ്സ്റ്റേഷൻ നിർമാണത്തിനു യാതൊരു തടസ്സങ്ങളും ഇല്ല എന്നതിനാലും സാമ്പത്തിക ലാഭവും കണക്കിലെടുത്ത് ടി സബ്സ്റ്റേഷൻ ഈ വർഷത്തെ ബഡ്ജറ്റിൽ ഉൾപ്പെടുത്തി ഭരണാനുമതി ലഭിക്കുവാൻ ആവശ്യമായ സമ്മർദ്ദം സർക്കാരിൽ ചെലുത്തുമെന്നും ഇലട്രിസിറ്റി ബോർഡിന്റെ പൂർണ്ണ സഹകരണം ഈ കാര്യത്തിൽ ഉണ്ടാകുമെന്നും ജോസ് കെ മാണി അറിയിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us