പാലാ ജനറൽ ആശുപത്രിയിൽ കേരളത്തിലെ രണ്ടാമത് രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്നോളജി ലാബിനൊപ്പം സൗത്ത് ഇന്ത്യയിലെ ആദ്യത്തെ വൈറോളജി ലാബ് കൂടി ആരംഭിക്കുകയാണ് അടുത്ത ലക്ഷ്യമെന്ന് ജോസ് കെ മാണി എംപി

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ: രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്നോളജി ലാബിനൊപ്പം സൗത്ത് ഇന്ത്യയിലെ ആദ്യത്തെ വൈറോളജി & മോളികുലാർ ബയോളജി വിഭാഗം കൂടി പാലായിൽ എത്തിക്കുക എന്നതാണ് അടുത്ത ലക്ഷ്യമെന്ന് ജോസ് കെ.മാണി എം.പി പറഞ്ഞു.

Advertisment

കേന്ദ്ര ബയോടെക്നോളജി വകുപ്പിനു കീഴിൽ പാലാ ജനറൽ ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ച കേരളത്തിലെ രണ്ടാമത്തെ രാജീവ് ഗാന്ധി സെൻ്റെർ ഫോർ ബയോടെക്നോളജി ലാബിന്റെ ഉത്‌ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

publive-image

രാജീവ് ഗാന്ധി സെൻ്റെർ ഫോർ ബയോടെക്നോളജി ലാബിനൊപ്പം വൈറോളജി & മോളികുലാർ ബയോളജി വിഭാഗവും റേഡിയോ സ്കാൻ വിഭാഗവും മലയോര മേഖലയുടെ ആവശ്യകത കണ്ടറിഞ്ഞ് ആർ.ജി.സി.ബിയുടെ ഒരു പ്രാദേശിക ഗവേഷണ കേന്ദ്രം കൂടി പാലായിൽ ആരംഭിച്ചാൽ സങ്കീർണ്ണമായ രോഗ നിർണ്ണയത്തിന് ഇനി പൂനയിലെ ഇൻസ്റ്റിററ്യൂട്ടിനെ ആശ്രയിക്കുന്നതിനു പകരം ദിവസങ്ങളുടെ കാത്തിരിപ്പ് ഒഴിവാക്കി രോഗനിർണയത്തിനുള്ള കാലതാമസത്തിന് വിരാമമിടാൻ കഴിയുമെന്ന് ജോസ്. കെ. മാണി പറഞ്ഞു. ഇതിനാവശ്യമായ സൗകര്യങ്ങൾ പാലായിൽ ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

publive-image

പാലായിലെ പുതിയ അന്താരാഷ്‌ട്ര നിലവാരത്തിലുള്ള ലാബ് ബയോടെക്നോളജി മേഖലയിൽ നിരവധി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതാണ്. വനിതകൾക്കാണ് കൂടുതൽ നേട്ടം. കാർഷിക മേഖലയിലെ മുന്നേറ്റത്തിനുകൂടി ഉതകുന്ന ആധുനിക ഗവേഷണ സ്ഥാപനം ഇവിടെ ആരംഭിക്കുന്നതിന് കേന്ദ്ര സർക്കാരിനെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

പാലാ ജനറൽ ആശുപത്രി കോംബൗണ്ടിൽ ഇപ്പോൾ ആരംഭിച്ചിട്ടുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തീകരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

publive-image

ആധുനിക രോഗനിർണ്ണയ ഉപകരണങ്ങളുടെ സ്വിച്ച് ഓൺ കർമ്മം തോമസ് ചാഴികാടൻ എം.പി നിർവ്വഹിച്ചു. പാലായിലെ പ്രാദേശിക കേന്ദ്രത്തിൽ കൂടുതൽ വിഭാഗങ്ങൾ ആരംഭിക്കുന്നത് പരിഗണിക്കുമെന്ന് ആർ.ജി.സി.ബി ഡയറക്ടർ പ്രൊഫ. ചന്ദ്രദാസ് നാരായണ യോഗത്തിൽ അറിയിച്ചു. അവയവ മാറ്റശാസ്ത്രക്രിയയ്ക്ക് മുൻപ് നടത്തേണ്ട എല്ലാ പരിശോധനകൾക്കും ഇവിടെ സജ്ജീകരണം ഏർപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

എം.പിമാർ ആവശ്യപ്പെട്ട നിർദ്ദേശങ്ങൾ പരിഗണിച്ച് ശുപാർശ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു . ഇവിടെ നിന്നും ഒരു മണിക്കൂറിനകം പരിശോധനാ ഫലം ഉറപ്പുവരുത്തിയിട്ടുണ്ട്. ഉടൻ തന്നെ കോട്ടയം ജില്ലയിലെ എല്ലാ ആശുപത്രികളുമായി ലാബിനെ ബന്ധിപ്പിച്ച് ഡയഗണോസ്റ്റിക് ഹബ് ആക്കി പാലാ കേന്ദ്രത്തെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

publive-image

ഉദ്ഘാടനത്തിന് എത്തിച്ചേർന്ന ആർ.ജി.സി.ബി അധികൃതർക്കും ജോസ്.കെ.മാണിക്കും സ്വീകരണം നൽകി. ബിജു പാലൂപടവൻ, നീന ചെറുവള്ളി, ജോസ് ചീരാംകുഴി ,ലീന സണ്ണി എന്നിവർ നേതൃത്വം നൽകി.

നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കരയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിർമ്മല ജിമ്മി, ഡോ.അർ.അശോക്, സിജി പ്രസാദ്, ബൈജു കൊല്ലംപറമ്പിൽ, ബിജി ജോജോ, ഡോ. ഷമ്മി രാജൻ, ഡോ. പി. എസ്‌ .ശബരീനാഥ്, ഡോ.ടി.എസ്.വിഷ്ണു ., ഫിലിപ്പ് കുഴികുളം, പി.എം.ജോസഫ്, പ്രശാന്ത് മോനിപ്പളളി, പ്രൊഫ.സതീശ് ചൊള്ളാനി, ജയ്സൺ മാന്തോട്ടം, പി.കെ.ഷാജകുമാർ, ഡോ.അനീഷ് ഭദ്രൻ എന്നിവർ പ്രസംഗിച്ചു.

Advertisment