പാലാ ജനറൽ ആശുപത്രിയിലെ ഹൈടെക് ക്ലിനിക്കൽ ലാബ് ചിട്ടയായി സജ്ജീകരിക്കുവാൻ എത്തിയത്‌ എൺപതിൻ്റെ നിറവിലും കർമ്മനിരതയായ പദ്മാവതിയമ്മ

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ: രാജീവ്ഗാന്ധി ബയോടെക്നോളജിയുടെ പാലാ ജനറൽ ആശുപത്രിയിൽ ആരംഭിച്ച ഹൈടെക് ക്ലിനിക്കൽ ലാബ് ചിട്ടയായി സജ്ജീകരിക്കുവാൻ എത്തിയത്‌ എൺപതിൻ്റെ നിറവിലും കർമ്മനിരതയായ ബി. പദ്മാവതിയമ്മ. മെഡിക്കൽ ലാബ് പരിശോധനാ രംഗത്ത് 57 വർഷത്തെ പ്രവർത്തന പരിചയമാണ് പദ്മാവതിയമ്മയുടെ കൈമുതൽ.1965 മുതൽ ഈ രംഗത്ത് നിറസാന്നിദ്ധ്യമാണ് ശ്രീകാര്യം സ്വദേശിയായ പദ്മാവിയമ്മ.

Advertisment

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ലാബ് ടെക്നീഷ്യയായാണ് തുടക്കം. രോഗനിർണ്ണയത്തിൻ്റെ ശൈശവ ദിശയിൽ നിന്നും ഓട്ടോമേറ്റഡ് സാങ്കേതിക വിദ്യയിൽ നിമിഷങ്ങൾക്കകം പരിശോധനാ ഫലം ലഭിക്കുന്ന ആധുനിക ഉപകരണങ്ങൾ എല്ലാം സുപരിചിതം.

ആർ.ജി.സി.ബിയുടെ ലാബ് എവിടെ സജ്ജീകരിച്ചാലും ചുറുചുറുക്കോടെ അവിടെ ഉണ്ടാകും. എല്ലാ പ്രവർത്തനത്തിലും നേതൃത്വം നൽകുന്നതും ഉപകരണങ്ങളുടെ സ്ഥാനനിർണ്ണയവും എല്ലാം പദ്മാവതിയമ്മയ്ക്ക് വിട്ടുകൊടുക്കുകയാണ് ആർ.ജി.സി.ബി.

നാല് ദിവസമായി പാലായിൽ ക്യാമ്പ് ചെയ്ത് രാവേറുo വരെ ലാബ് ക്രമീകരിക്കുവാൻ ചുറുചുറുക്കോടെ ഓടി നടക്കുകയാണ്. അതാടൊപ്പം ടെക്‌നീഷ്യൻമാർക്ക് പരിശീലനവും നൽകും.

ആർ.സി.സി, സെൻട്രൽ റിസർച്ച് ലാബ് എന്നിവിടങ്ങളിൽ ചീഫ് ടെക്നിക്കൽ ഓഫീസറായി വിരമിച്ചതുമുതൽ കെ.എച്ച്.ആർ.ഡബ്ല്യു.എസിലും തുടർന്ന് ആർ.ജി.സി.ബിയുടെ ആരംഭം മുതൽ ഇതിൻ്റെ ചീഫ് കൺട്ടൻറ് ആയും പ്രവർത്തിക്കുകയാണ്.

അർ.ജി.സി.ബി ലാബുകളെ കൂടുതൽ ജനോപകാരപ്രദമാകുവാൻ ചീഫ് ടെക്നിക്കൽ കോർഡിനേറ്റർ ഡോ. ടി.എസ്. വിഷ്ണുവിന് കൂട്ടായി വിശ്രമമില്ലാതെ പദ്മാവതിയമ്മ രംഗത്തുണ്ട്. ഇനിയും പാലായിലേക്ക് വരുമെന്ന് അവർ പറഞ്ഞു. എം.പിമാരായ ജോസ്.കെ.മാണി, തോമസ് ചാഴികാടൻ എന്നിവരും ആശുപത്രി മാനേജിംഗ് കമ്മിറ്റിയും പദ്മാവതിയമ്മയെ അഭിനന്ദിച്ചു.

Advertisment