Advertisment

പാലാ നഗരസഭാ പരിധിക്കുള്ളിലെ സംരംഭകർക്കായി മെയ് 19 ന് ബോധവത്കരണ ക്ലാസ് നടത്തും - ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ: സംസ്ഥാന സർക്കാരിന്റെ 2022-23 വർഷത്തിൽ ഒരു ലക്ഷം സംരംഭംങ്ങൾ ആരംഭിക്കുന്ന പദ്ധതിയുടെ ഭാഗമായി പാലാ നഗരസഭയുടെയും മീനച്ചിൽ താലൂക്ക് വ്യവസായ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തിൽ സംരംഭകരെ കണ്ടെത്തുന്നതിനും സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ/സഹായങ്ങൾ എന്നിവ സംരംഭകരിലെത്തിക്കുന്നതിനും സംശയ നിവാരണങ്ങൾക്കുമായി ഒരു ബോധവത്കരണ ക്ലാസ് 19 വ്യാഴാഴ്ച രാവിലെ 10:30 ന് പാലാ നഗരസഭ കോൺഫറൻസ് ഹാളിൽ നടത്തപ്പെടും. വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥർ ക്ലാസുകൾ നയിക്കും. പ്രവേശനം സൗജന്യം. ഫോൺ : 9037279789, 9995181399.

Advertisment