Advertisment

ഞീഴൂർ ഒരുമ ചാരിറ്റബിൾ സൊസൈറ്റി വാർഷികാഘോഷം 26ന്

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

publive-image

Advertisment

കടുത്തുരുത്തി: ഞീഴൂർ ഒരുമ ചാരിറ്റബിൾ സൊസൈറ്റിയുടെ അഞ്ചാമത് വാർഷികാഘോഷവും, വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും വ്യാഴാഴ്ച ഞീഴൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മെയ് 26ന് ഉച്ചയ്ക്ക് നടക്കുന്ന പൊതുസമ്മേളനം മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. വൈക്കം നഗരസഭ ചെയർപേഴ്സൺ രേണുക രതീഷ്, ജില്ലാ പഞ്ചായത്തംഗം അഡ്വ ഷോൺ ജോർജ്, ഞീഴൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പനയ്ക്കൻ ഡിവൈഎസ്പി സാബു പി കെ, തുടങ്ങി വിവിധ മേഖലകളിൽ ഉള്ളവർ സംസാരിക്കും.

ഗാനരചയിതാവും തിരക്കഥാകൃത്തുമായ സുധാംശു മുഖ്യാതിഥി ആയിരിക്കും. തസ്മയ രഞ്ജിത്ത് ഗുരുജി ബാംഗ്ലൂർ പ്രഭാഷണം നടത്തും.സമ്മേളനത്തിൽ ഒരുമ, പൂർണ്ണ വിദ്യാഭ്യാസത്തിന് ഏറ്റെടുത്തിരിക്കുന്ന 22 കുട്ടികളുൾപ്പെടെ 150 കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യും.

40 പേർക്ക് ചികിത്സാസഹായവും, ആറ് നിർധന കുടുംബങ്ങളിലെ സ്ത്രീകൾക്ക് തയ്യൽ മെഷീനും വിതരണം ചെയ്യും. വയോജനങ്ങൾക്കുള്ള സഹായ വിതരണവും, ജോൺ ജോസഫ്, ത്രേസ്യാമ്മ ദമ്പതികൾക്ക് ഒരുമ നിർമിച്ചുനൽകിയ വീടിന്റെ താക്കോൽ ദാനവും, ആംബുലൻസിന്റെ സമർപ്പണവും നടക്കും.

പത്മശ്രീ അവാർഡ് ജേതാവ് പങ്കജാക്ഷിയമ്മയെയും, നോക്കുകുത്തി, പറവകളി എന്ന കലാരൂപത്തെ മുൻപോട്ട് കൊണ്ടുപോകുന്ന രഞ്ജിനി കെ.എസ്.നെയും, കേരളത്തിലെ പ്രഥമ ആംബുലൻസ് ഡ്രൈവർ ദീപ മോഹനൻ, ഭരതനാട്യത്തിൽ റെക്കോർഡുകൾ കരസ്ഥമാക്കിയ ദിവ്യമോൾ സന്തോഷ്‌, LSs ജേതാക്കളായ കുട്ടികളെയും ആദരിക്കും.

ക്വിസ് മത്സരവും, വിവിധ കലാപരിപാടികളും നടക്കും. വാർത്താസമ്മേളനത്തിൽ ഒരുമ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് കെ. കെ ജോസ്പ്രകാശ്, ഷാജി മോൻ, ബിന്ദു തോമസ്,സിഞ്ച ഷാജി, രഞ്ജിത്ത്, ഷിജു എന്നിവർ പങ്കെടുത്തു.

Advertisment