Advertisment

വായില്‍ തോന്നിയത് കോതയക്ക് പാട്ടെന്ന നിലയിലെ ജോര്‍ജിന്റെ പ്രതികരണം ഇനി പറ്റില്ല ! നാവടക്കിയില്ലെങ്കില്‍ പിസി ജോര്‍ജിന് പണി കിട്ടും. ഇനിയൊരു വിദ്വേഷ വാക്ക് ജോര്‍ജ് പറഞ്ഞാല്‍ വീണ്ടും ജയിലിലേക്ക് പോകേണ്ടി വരും ! ഫോണിലൂടെയുള്ള ജോര്‍ജിന്റെ മാസ് ഡയലോഗിനും പണികിട്ടും. ജോര്‍ജിന് ജാമ്യം നല്‍കിയത് കര്‍ശന വ്യവസ്ഥകളോടെ ! ഏതു വ്യവസ്ഥയും പാലിക്കാമെന്ന് കോടതിയെ അറിയിച്ച് ജോര്‍ജും. ഒരു ദിവസത്തെ പൂജപ്പുര ജയില്‍ വാസം ജോര്‍ജിന് പാഠമാകുമോ ?

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

Advertisment

കോട്ടയം: വിദ്വേഷപ്രസംഗ കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ എംഎല്‍എ പിസി ജോര്‍ജിന് ഹൈക്കോടതി ജാമ്യം നല്‍കിയതോടെ ഇന്നു തന്നെ പുറത്തിറങ്ങാം. കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി ജോര്‍ജിന് ജാമ്യം നല്‍കിയത്. ജാമ്യത്തിന് ഏത് ഉപാധികളും അംഗീകരിക്കാമെന്ന് ജോര്‍ജും കോടതിയെ അറിയിച്ചിരുന്നു.

കര്‍ശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. കേസിലെ പൊലീസ് അന്വേഷണവുമായി സഹകരിക്കണം, പൊലീസ് ആവശ്യപ്പെട്ടാല്‍ ഹാജരാക്കണമെന്നതടക്കമുള്ള ജാമ്യ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ജാമ്യം. വെണ്ണലയിലെ വിദ്വേഷ പ്രസംഗ കേസിലും അദ്ദേഹത്തിന് കോടതി മുന്‍കൂര്‍ ജാമ്യവും അനുവദിച്ചിട്ടുണ്ട്.

ഇത്തരം കേസുകള്‍ സമൂഹത്തിന് വിപത്താണെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ നിലപാടെടുത്തു. പിസി ജോര്‍ജ്ജ് സമാന കുറ്റകൃത്യം ചെയ്യുമെന്ന ആശങ്കയുണ്ടെന്നും ഡിജിപി ജാമ്യാപേക്ഷയെ എതിര്‍ത്ത് കോടതിയെ അറിയിച്ചു. എന്നാല്‍ മുന്‍ എംഎല്‍എ എന്നതും പ്രായവും കണക്കിലെടുത്ത് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

publive-image

ജാമ്യം കിട്ടി പുറത്തിറങ്ങുന്ന ജോര്‍ജിന് ഇനി തന്റെ നാക്ക് നിയന്ത്രിക്കേണ്ടി വരും. ഇതുവരെ ജോര്‍ജ് തനിക്ക് എന്തു പറയാനുള്ള ലൈസന്‍സ് ഉണ്ടെന്ന മട്ടിലാണ് പെരുമാറിയിരുന്നത്. അത് ഇനി നിര്‍ത്തേണ്ടി വരും.

സാധാരണ ഗതിയില്‍ ഏതു ഭാഷാ പ്രയോഗവും നടത്തിയ ശേഷം താനൊരു ഗ്രാമീണനാണെന്ന പതിവു ന്യായീകരണം പറഞ്ഞ ജോര്‍ജിന് പൂജപ്പുര ജയില്‍ വാസം പുതിയ പാഠമാകേണ്ടി വരും. വേദിയറിയാതെ വായില്‍ തോന്നിയത് പറഞ്ഞാല്‍ ജാമ്യം റദ്ദാകുമെന്ന ഭീഷണി കുറച്ചു കാലത്തേക്ക് എങ്കിലും ജോര്‍ജിന് മുന്നിലുണ്ട്.

ഇതോടെ പരസ്യ പ്രതികരണം നടത്താന്‍ ജോര്‍ജിന് കടുത്ത നിയന്ത്രണമുണ്ടാകും. അതു ലംഘിച്ചാല്‍ ജോര്‍ജ് വീണ്ടും അഴിക്കുള്ളിലാകും.

Advertisment