ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update
/sathyam/media/post_attachments/cCbmgOlRvp7S8YSwALBd.jpg)
പാലാ:പ്രളയ സമയത്ത് മാത്രം, അല്ല രണ്ട് ദിവസം തുടർച്ചയായി മഴ പെയ്താൽ പാല വെള്ളത്തിനടിയിൽ ആണ്. അതിനു കാരണം എത്തുന്ന ഒരു തുള്ളി വെള്ളം പോലും വെളിയിൽ പോകുന്നില്ല. പ്രളയ സമയത്ത് മാത്രമാണ് ഇത് ചർച്ചയാകുന്നത് .
Advertisment
എന്നും പാലായിൽ ഇതാണ് അവസ്ഥ. മീനച്ചിലാറിലേയ്ക്ക് വരുന്ന കൈത്തോടുകൾ, ചാലുകൾ, ഓടകൾ, പുറമ്പോക്ക് ഉൾപ്പെടുന്ന കയ്യേറ്റങ്ങളും അനധികൃത നിർമ്മാണ പ്രവർത്തനങ്ങളും അശാസ്ത്രിയ റോഡ് നിർമ്മാണങ്ങളുമാണ് പാലായുടെ ഈ അവസ്ഥയ്ക്ക് കാരണം.
/sathyam/media/post_attachments/Bxu80UXEkZ7IqZ0c0KOX.jpg)
മുഖം നോക്കാതെയുള്ള നടപടികൾ ഇനിയെങ്കിലും അധികാരികൾ സ്വീകരിച്ചില്ലെങ്കിൽ ഭാവിയിൽ കനത്ത തിരിച്ചടിയുണ്ടാവുമെന്ന് സ്ഥലങ്ങൾ സന്ദർശിച്ച ശേഷം ബിജെപി മദ്ധ്യമേഖല പ്രസിഡൻറ് എൻ. ഹരി മാദ്ധ്യമങ്ങളോട് പറഞ്ഞു. ബിജെപി സംസ്ഥാന കൗൺസിലംഗം സോമൻ തച്ചേട്ടും പാർട്ടി പ്രവർത്തകരും ഒപ്പം ഉണ്ടായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us