റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ പാലാ ജനറൽ ആശുപത്രിയ്ക്ക് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ കൈമാറി

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ: പാലാ റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ സിഐഐയുടെ സഹകരണത്തോടെ പാലാ ജനറൽ ആശുപത്രിയ്ക്ക് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ കൈമാറി. ആശുപത്രിയിൽ നേരിട്ടത്തി റോട്ടറി ക്ലബ്‌ പ്രസിഡന്റ്‌ പി വി ജോർജ്, സെക്രട്ടറി ജയമോഹൻ, ട്രഷറർ ജിമ്മി എന്നിവരാണ് ഉപകരണങ്ങൾ കൈമാറിയത്.

Advertisment

publive-image

ആശുപത്രി സുപ്രണ്ട് ഡോ ഷമ്മി രാജൻ ഉപകരണങ്ങൾ സ്വീകരിച്ചു . പാലാ നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ, ജനറൽ ആശുപത്രി പാലിയേറ്റീവ് കെയർ യൂണിറ്റ് ഇൻചാർജ് Dr. ജെയിംസ് എന്നിവരും സന്നിഹിതരായിരുന്നു.

കോവിഡ് കാലത്ത് പാലാ റോട്ടറി ക്ലബ് മാതൃകപരമായ പ്രവർത്തനങ്ങളാണ് നടത്തിയതെന്ന് ബൈജു കൊല്ലപ്പറമ്പിൽ പറഞ്ഞു. പാലിയേറ്റീവ് വിഭാഗത്തിലെ ആവശ്യങ്ങൾക്കാവും ഉപകരണങ്ങൾ ഉപയോഗിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

Advertisment