/sathyam/media/post_attachments/6MjYi694nhCrXwmz9Bg9.jpeg)
പാലാ:രാജ്യത്തിൻറെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 100 സ്വാതന്ത്ര്യ സമരസേനാനികളുടെ കുടുംബങ്ങളെ ആദരിക്കുന്നു. ഇവർക്ക് ആദരസൂചകമായി മെമൻറ്റോ സമ്മാനിക്കുകയാണ് ചെയ്യുന്നത്.
ഡോക്ടർ ആർ വി ജോസ് രചിച്ച്, ആർ വി എഡ്യൂക്കേഷണൽ ട്രസ്റ്റ് അച്ചടിച്ച പൊരുതി നേടിയ സ്വാതന്ത്ര്യം എന്ന പുസ്തകം അന്നേദിവസം പ്രകാശിപ്പിക്കും. ഈ ചരിത്ര ഗവേഷണ പഠന ഗന്ധത്തെ ആധാരമാക്കിയാണ് സ്വാതന്ത്ര്യ സമര സേനാനികളെ ആദരിക്കുവാൻ ആയി തിരഞ്ഞെടുത്തത്.
രാജ്യത്തിന് സ്വാതന്ത്ര്യം നേടിയെടുക്കുവാൻ പ്രത്യാഘാതങ്ങളെ ഭയപ്പെടാതെ മുന്നിട്ടിറങ്ങിയ ഇവരിൽ പലരും സ്വാതന്ത്ര്യാനന്തര കാലത്ത് വേണ്ടവിധം തങ്ങളുടെ സേവനങ്ങളുടെ പേരിൽ ആദരിക്കപെട്ടിട്ടില്ല എന്നും ഈ വൈകിയ വേളയിൽ ഇത്തരമൊരു ഉത്തരവാദിത്വം നിർവഹിക്കാനുള്ള ബാധ്യത കോൺഗ്രസിന് ഉണ്ടെന്ന് തിരിച്ചറിഞ്ഞുമാണ് ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് തോമസ് ആർ വി ജോസ് വ്യക്തമാക്കി.
ഓഗസ്റ്റ് 15 ന് രാവിലെ 11 മണിക്ക് നെല്ലിയാനി ലയൺസ് ക്ലബ് ഹാളിൽ വച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. പത്തനംതിട്ട എം പി ആൻറ്റോ ആൻറണി പരിപാടി ഉദ്ഘാടനം ചെയ്യും. കെപിസിസി ജനറൽ സെക്രട്ടറി പി എ സലിം ആണ് മുഖ്യപ്രഭാഷകൻ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us