രാമപുരം മാർ ആഗസ്തീനോസ് കോളേജ് മെരിറ്റ് ഡേ ഉദ്ഘാടനം കോട്ടയം ജില്ലാ സബ് കളക്ടർ രാജീവ് കുമാർ ചൗധരി ഐഎഎസ് നിർവ്വഹിച്ചു

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

രാമപുരം: രാമപുരം മാർ ആഗസ്തീനോസ് കോളേജ് മെരിറ്റ് ഡേ ഉദ്ഘാടനം കോട്ടയം ജില്ലാ സബ് കളക്ടർ രാജീവ് കുമാർ ചൗധരി ഐഎഎസ് നിർവ്വഹിച്ചു. കോളേജ് മാനേജർ ഡോ.ജോർജ് വർഗ്ഗീസ് ഞാറക്കുന്നേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഈ വർഷത്തെ ഡിഗ്രി പരീക്ഷയിലെ റാങ്ക് ജേതാക്കളെയും കേരളത്തിലെ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി നടത്തിയ ‘ഐഡിയ സബ്‌മിറ്റ് 2022’ മത്സര വിജയികളെയും, എസ്എസ്എൽസി, പ്ലസ്സ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്‌ നേടിയ കോളേജ് സ്റ്റാഫ് അംഗങ്ങളുടെ കുട്ടികളെയും ആദരിച്ചു.

Advertisment

പ്രസ്തുത പരുപാടിയിൽ പ്രിൻസിപ്പൽ ഡോ. ജോയ് ജേക്കബ്, വൈസ് പ്രിൻസിപ്പൽമാരായ ഫാ.ജോസഫ് ആലഞ്ചേരി, സിജി ജേക്കബ്, വിദ്യാർത്ഥി പ്രതിനിധി എലിസബത്ത് പയസ് തുടങ്ങിയവർ ആശംസ അർപ്പിച്ചു.

Advertisment