ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update
/sathyam/media/post_attachments/D9nXvk815ks7xct8b29M.jpeg)
പാലാ:മാർത്തോമ്മ ചർച്ച് റോഡ് റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കുടുംബാംഗങ്ങൾ ഒത്തുചേർന്ന് ഹൗസിംഗ് ബോർഡ് മൈതാനത്തിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. സംഘടനയുടെ മെമ്പർ കൂടിയായ നഗരസഭ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറെക്കര ദേശീയ പതാക ഉയർത്തി.
Advertisment
/sathyam/media/post_attachments/kFmvKrIbypX6GgRzMDFH.jpeg)
സംഘടനാ പ്രസിഡണ്ട് എ.വി എബ്രഹാം ഐക്കരക്കുന്നേൽ സ്വാഗതവും, ഇന്ത്യ ചരിത്രവഴിയിലൂടെ എന്ന വിഷയത്തിൽ സംഘടനാ വൈസ് പ്രസിഡന്റ് എം.എസ് സെബാസ്റ്റ്യൻ ക്ലാസും എടുത്തു. നിഷ മാത്യു ക്വിസ് പ്രോഗ്രാം നടത്തി. വിജയികൾക്ക് സമ്മാനദാനം നൽകി.
/sathyam/media/post_attachments/LDNbWj7knpBS5GsdEMTP.jpg)
ട്രിസ്റ്റ് വിത്ത് ഡെസ്റ്റിനി എന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ വിശ്വപ്രസിദ്ധമായ പാതിരാ പ്രസംഗത്തിന്റെ വീഡിയോ പ്രദർശനവും നടത്തി.
/sathyam/media/post_attachments/wmTtEf2KbkNTT6PUfEAe.jpg)
ഡോക്ടർ തോമസ് ജോർജ്, പി.എ പയസ്, ജയ്‌ക്ക് ജോസഫ്, ശില്പ ഹാരിഷ് എന്നിവർ ആശംസകൾ അറിയിച്ചു. സംഘടനാ സെക്രട്ടറി ബിജോയ് മണർകാട്ട് കൃതജ്ഞത രേഖപ്പെടുത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us