സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് പാലാ പുലിയന്നൂരില്‍ നൂറുകണക്കിനാളുകള്‍ മൂവര്‍ണ്ണ കൊടിയുമായി അണിനിരന്ന തിരംഗാ റാലി വര്‍ണാഭമായി

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ: ജൽജീവൻ മിഷൻ പ്രവർത്തകരെയും പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിച്ച തിരംഗാ റാലിയിൽ നൂറുകണക്കിനാളുകൾ മൂവർണ്ണ കൊടിയുമായി അണിനിരന്നു. പുലിയന്നൂർ ആശ്രമം ഗവൺമെൻറ് എൽ.പി സ്കൂൾ അങ്കണത്തിൽ നിന്ന് ആരംഭിച്ച റാലി മുത്തോലി കടവിലുള്ള പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ എത്തിച്ചേർന്നപ്പോൾ നടന്ന സ്വാതന്ത്ര്യ അമൃത ജൂബിലി സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ജയാ രാജു അധ്യക്ഷത വഹിച്ചു.

Advertisment

ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രഞ്ജിത്ത് ജി. മീനാഭവൻ അമൃത ജൂബിലി സമ്മേളനം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ബ്രല്ല്യൻറ്റ് സ്റ്റസീ സെൻറർ ഡയറക്ടർ സ്റ്റീഫൻ ജോസഫ് സ്വാതന്ത്ര്യ ദിന സന്ദേശവും പാലാ സെൻറ് തോമസ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പൽ ഡോ: ടി.സി. തങ്കച്ചൻ മുഖ്യപ്രഭാഷണവും നടത്തി.

publive-image

ജൽജീവൻ മിഷൻ ഇമ്പ്ലിമെൻറിംഗ് സപ്പോർട്ട് ഏജൻസിയായ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ പ്രോജക്ട് മാനേജർ ഡാന്റീസ് കൂനാനിക്കൽ, ഗ്രാമപഞ്ചായത്തിന്റെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രാജൻ മുണ്ടമറ്റം, പുഷ്പ ചന്ദ്രൻ മുത്തോലി, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എന്‍.കെ ശശികുമാർ, ടോമി കൊഴുവത്താഴെ, ജിജി, ഷീബാ റാണി, സിജു സി.എസ്, ശ്രീജയാ, മാനിച്ചൻ പനക്കൽ, ഫിലോമിന ഫിലിപ്പ്, ആര്യാ സബിൻ, എന്‍.കെ ശശി കുമാർ, പഞ്ചായത്ത് സെക്രട്ടറി വി.ആർ. രാജീവ് തുടങ്ങിയവർ പ്രസംഗിച്ചു.

ജൽ ജീവൻമിഷന്റെ ആഭിമുഖ്യത്തിൽ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി സംഘടിപ്പിച്ച ജല സാക്ഷരത ജാഥയുടെ ഫ്ലാഗ് ഓഫ് കർമ്മം പഞ്ചായത്ത് പ്രസിഡൻറ് രഞ്ജിത്ത് ജി മീനാഭവൻ നിർവഹിച്ചു.

പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ അസിസ്റ്റൻറ് ഡയറക്ടർ ഫാദർ ജോസഫ് താഴത്ത് വരിക്കയിൽ അധ്യക്ഷനായിരുന്നു .ജലസാക്ഷരത ജാഥ പഞ്ചായത്തിന്റെ വിവിധ വാർഡുകളിലൂടെ പര്യടനം നടത്തി.

Advertisment