/sathyam/media/post_attachments/brpEQNfTZcacLTiexRR0.jpeg)
പാലാ:വര്‍ഷങ്ങളായി തരിശായി കിടന്നിരുന്ന മീനച്ചില്‍ പഞ്ചായത്തിലെ പാറപ്പള്ളിയിലെ പത്തേക്കര്‍ പാടശേഖരത്ത് ഇത്തവണ കൃഷിയിറക്കാന്‍ നിലം ഉഴുത് തുടക്കം കുറിച്ചത് ജോസ് കെ. മാണി എംപിയുടെ നേതൃത്വത്തില്‍.
30 വര്‍ഷമായി തരിശായി കിടന്ന പാടശേഖരത്ത് ഇത്തവണയെങ്കിലും കൃഷി ഇറക്കണമെന്ന ലക്ഷ്യത്തിനായി ഒരുമിച്ചത് മീനച്ചില്‍ ഗ്രാമപഞ്ചായത്തും കൃഷി ഭവനും ഒത്തുചേര്‍ന്നായിരുന്നു. കൃഷി ഇറക്കലിന്‍റെ ഉദ്ഘാടനത്തിന് വിപുലമായ ഒരുക്കങ്ങളായിരുന്നു പഞ്ചായത്ത് സംഘടിപ്പിച്ചത്.
/sathyam/media/post_attachments/Jh3wvg9GDV0ngStEK38O.jpeg)
ഇതോടെ പരിപാടികളുടെ ഉദ്ഘാടനത്തിനെത്താമെന്ന് ജോസ് കെ. മാണി എംപിയും ഉറപ്പു നല്‍കി. എംപിയെത്തിയപ്പോള്‍ മുന്നൂറ്റി അമ്പതോളം നാട്ടുകാരാണ് ആവേശത്തോടെ കൃഷിയിറക്കാന്‍ തയ്യാറായി വന്നത്.
ഇതോടെ ഉദ്ഘാടന പ്രസംഗം നടത്തിയ ജോസ് കെ. മാണി ഉദ്ഘാടന ശേഷം നേരേ പേടശേഖരത്തിലിറങ്ങി താക്കോല്‍ വാങ്ങി ട്രാക്ടര്‍ സ്റ്റാര്‍ട്ടാക്കി. ഏതാനും ഏരിയാ ട്രാക്ടറില്‍ ഉഴുതു മറിച്ചാണ് ജോസ് കെ. മാണി തിരിച്ചു കയറിയത്.
/sathyam/media/post_attachments/RPIPNEnPwM7rInnLXHMp.jpeg)
'ഞങ്ങളും കൃഷിയിലേയ്ക്ക് ' എന്ന സന്ദേശം ഉയര്‍ത്തിക്കൊണ്ടായിരുന്നു ഗ്രാമപഞ്ചായത്ത് പരിപാടി ഒരുക്കിയത്. പഞ്ചായത്ത് പ്രസിഡന്‍റ് ജോയി കുഴിപ്പാല അദ്ധ്യക്ഷത വഹിച്ചു.
യോഗത്തില്‍ ളാലം ബ്ലോക്ക് പ്രസിഡന്‍റ് റൂബി ജോസ്, ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കല്‍, ബ്ലോക്ക് മെമ്പര്‍മാരായ ഷിബു പൂവേലില്‍, ജോസ് ചെമ്പകശ്ശേരി, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷേര്‍ളി ബേബി, പഞ്ചായത്ത് അംഗങ്ങളായ ഇന്ദു പ്രകാശ്, നളിനി ശ്രീധരന്‍, ബിജു റ്റി ബി, ലിസ്സമ്മ ഷാജന്‍, വിഷ്ണു പി.വി, പുന്നൂസ് പോള്‍, ജയശ്രീ സന്തോഷ്, ബിജു ജേക്കബ്, സാജോ പൂവത്താനി, ബിന്ദു ശശികുമാര്‍, ലിന്‍സി മാര്‍ട്ടിന്‍ പഞ്ചായത്ത് സെക്രട്ടറി മിനിജ പി തോമസ്, മുന്‍ പഞ്ചായത്ത് സെക്രട്ടറി എം സുശീല്‍, മുന്‍ മീനച്ചില്‍ കൃഷി ഓഫീസര്‍ ജയകൃഷ്ണ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.
/sathyam/media/post_attachments/j7P7fvRC9tb935uAUGBd.jpeg)
മീനച്ചില്‍ കൃഷി ഓഫീസര്‍ നിത്യ സി.പി സ്വാഗതവും പാടശേഖര സമിതി പ്രതിനിധി ജോസി വയലില്‍ കളപ്പുരയ്ക്കല്‍ നന്ദിയും രേഖപ്പെടുത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us