/sathyam/media/post_attachments/WbiZ44w5VdVzR1w3utqZ.jpeg)
രാമപുരം:ഇന്ത്യന്‍ സ്വാതന്ത്രത്തിന്റെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി വര്‍ഗീയതയ്ക്കും ഫാസിസത്തിനും എതിരായി ഭരണങ്ങാനം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ നവ സങ്കല്പ് സന്ദേശ യാത്രയിൽ നൂറു കണക്കിന് പ്രവർത്തകർ ആവേശത്തോടെ പങ്കാളികളായി.
/sathyam/media/post_attachments/CBfUcw5aUvtr6mEmiWwy.jpeg)
15 -ാം തിയതി ഉച്ചകഴിഞ്ഞ് 2.30ന് കൊല്ലപ്പള്ളി ജംഗ്ഷനില്‍ നടന്ന സമ്മേളനത്തില്‍ വച്ച് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് പദയാത്ര ഉദ്ഘാടനം ചെയ്തു.
/sathyam/media/post_attachments/pQoAdTiWssJYqviwHtk7.jpeg)
ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. ബിജു പുന്നത്താനം നയിച്ച പദയാത്ര വൈകുന്നരം അഞ്ചിന് രാമപുരം ജംഗ്ഷനില്‍ എത്തിച്ചേർന്നപ്പോൾ റോയി എലിപ്പുലിക്കാട്ട് നഗറില്‍ നടന്ന സ്വാതന്ത്രദിന സമ്മേളനം ജോസഫ് വാഴയ്ക്കന്‍ എക്സ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
/sathyam/media/post_attachments/peXv4ivquRdxYuFaZHhf.jpeg)
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അബിന്‍ വര്‍ക്കി മുഖ്യ പ്രഭാഷണം നടത്തി. കെപിസിസി സെക്രട്ടറി ഫിലീപ്പ് ജോസഫ്, തോമസ് കല്ലാടന്‍, കെ.കുര്യന്‍ കട്ടക്കയം, സി.ടി.രാജന്‍, ജോയി സ്‌കറിയ, ആര്‍. സജീവ്, ചാക്കോ തോമസ്, ആര്‍. പ്രേംജി, ടോം കോര അഞ്ചേരിൽ, മോളി പീറ്റര്‍, ടോം കോഴിക്കോട്, ടോമി പൊരിയത്ത്, അഡ്വ. സജി ജോസഫ്, എന്‍.സി. കുര്യന്‍, ഷൈന്‍ പാറയില്‍, ബഞ്ചമിന്‍ തടത്തിപ്ലാക്കല്‍, ജേക്കബ് അല്‍ഫോന്‍സ് ദാസ്, ലാലി സണ്ണി, റോബി ഉടുപുഴ, ഷാജി ഇല്ലിമൂട്ടിൽ, ജോസുകുട്ടി വട്ടക്കാവുങ്കല്‍, അപ്പച്ചന്‍ മൈലയ്ക്കല്‍, ജോസഫ് സെബാസ്റ്റന്‍, അനുപമ വിശ്വനാഥ്, ജോഷി ജോഷ്വാ എന്നിവര്‍ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us