വലവൂർ ഗവ. യുപി സ്കൂളിൽ ഭാരതത്തിന്റെ 76-ാമത് സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായി ആഘോഷിച്ചു

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

വലവൂര്‍:വലവൂർ ഗവ. യുപി സ്കൂളിൽ ഭാരതത്തിന്റെ 76-ാമത് സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായി ആഘോഷിച്ചു. കരൂർ ഗ്രാമപ്പഞ്ചായത്ത് വിദ്യാഭ്യാസ - ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ബെന്നി വർഗീസ് മുണ്ടത്താനം ദേശീയ പതാക ഉയർത്തിക്കൊണ്ട് വലവൂർ ഗവ. യുപി സ്കൂളിൽ സ്വതന്ത്ര ഭാരതത്തിന്റെ 76-ാമത് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകൾക്ക് തുടക്കം കുറിച്ചു.

Advertisment

publive-image

തുടർന്ന് ദേശീയ പതാകയെ സല്യൂട്ട് ചെയ്ത് അഭിവാദ്യം അർപ്പിക്കുകയും ദേശീയ ഗാനാലാപനത്തിനു ശേഷം മധുര പലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. അതിനു ശേഷം വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും അധ്യാപക വിദ്യാർത്ഥികളും പിടിഎ, എസ്എംസി അംഗങ്ങളും അണിചേർന്ന വർണശബളമായ ഘോഷയാത്ര, ഭാരതത്തിന്റെ അഖണ്ഡതയും മതേതരത്വവും നാനാത്വത്തിലേകത്വവും ഉച്ചൈസ്തരം വിളിച്ചോതുന്നതായിരുന്നു.

publive-image

സ്വാതന്ത്ര്യ ദിന റാലിയ്ക്കു ശേഷം നടന്ന പൊതുസമ്മേളനത്തിൽ ആ.ര്‍കെ വള്ളിച്ചിറ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരനും വലവൂർ ഗവ. യുപി സ്കൂളിന്റെ മുൻ ഹെഡ് മാസ്റ്ററുമായ രാമൻകുട്ടി സാർ സ്വാതന്ത്രൃ ദിന സന്ദേശം നൽകുകയും താൻ രചിച്ച ഗാന്ധിജിയെക്കുറിച്ചുള്ള കവിത ആലപിക്കുകയും ചെയ്തു.

publive-image

ഹെഡ്മാസ്റ്റർ രാജേഷ് എൻ വൈ, പിടിഎ വൈസ് പ്രസിഡന്റ് ബിന്നി, എസ്എംസി ചെയർമാൻ കെ,എസ് രാമചന്ദ്രൻ, എംപിടിഎ പ്രസിഡന്റ് രെജി, അധ്യാപികമാരായ പ്രിയ, ഷാനി, ഷീബ, അംബിക, അഷിത, റെക്സി എന്നിവർ വിവിധ തലങ്ങളിൽ പരിപാടികൾക്ക് നേതൃത്വം നൽകി.

Advertisment