/sathyam/media/post_attachments/qpkxAWxCTTRQDM6jRHtF.jpeg)
പാലാ:പാഠ്യ-പാഠ്യേതര-തനത്-ശുചിത്വ പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്ന മികച്ച യുപി സ്കൂളിന് കരൂർ ഗ്രാമപ്പഞ്ചായത്ത് ഏർപ്പെടുത്തിയ പുരസ്കാരത്തിന് വലവൂർ ഗവ. യുപി സ്കൂൾ അർഹത നേടി.
76-ാമത് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ വച്ച് കരൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മഞ്ചു ബിജു, വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ബെന്നി വർഗീസ് മുണ്ടത്താനത്ത്, മറ്റ് വാർഡ് മെമ്പർമാർ, അധ്യാപകർ, വിദ്യാർത്ഥികൾ, പിടിഎ, എസ്എംസി അംഗങ്ങൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഹെഡ് മാസ്റ്റർ രാജേഷ് എൻ.വൈ പുരസ്കാരം സ്വീകരിച്ചു.
2021 നവംബർ 1 മുതൽ 2022 ജൂലൈ 31 വരെയുള്ള പ്രവർത്തനങ്ങളാണ് പുരസ്കാര നിർണയ സമിതി പരിഗണിച്ചത്. വലവൂർ ഗ്രാമത്തിന്റെ നാല് വിവിധ അതിരുകളിൽ പരിസ്ഥിതി ദിനത്തിൽ മാവിൻ തൈകൾ നട്ടതും ജൈവ പച്ചക്കറി കൃഷിയിലൂടെ വിഷരഹിത പച്ചക്കറി കുട്ടികളുടെ വീടുകളിലെത്തിച്ച് നൽകിയതും എന്നും ജികെ നൽകി മാസാവസാനം ഹൗസ് തിരിച്ച് ക്വിസ് മത്സരം നടത്തുന്നതും ഔഷധോദ്യാനം, ശലഭോദ്യാനം, ജലശ്രീ ക്ലബ്ബ്, സീഡ് ക്ലബ്ബ്, മാത്ത്സ് / സയൻസ് / സോഷ്യൽ സയൻസ് ക്ലബ്ബുകളുടെ പ്രവർത്തനം തുടങ്ങി ചെറുതും വലുതുമായ നിരവധി പ്രവർത്തനങ്ങൾക്ക് വലവൂർ ഗവ. യുപി സ്കൂൾ വേദിയായെന്ന് അവാർഡ് നിർണയ സമിതി കണ്ടെത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us