/sathyam/media/post_attachments/RTX44GIoKaXNP49vQ5WT.jpeg)
പാലാ:സ്വാതന്ത്ര്യ സമരകാലത്തു മീനച്ചിൽ താലൂക്കിൽ സമര പരിപാടികൾക്ക് നേതൃതം കൊടുത്ത സിവൈഎംഎല്ലിഎന്റ പ്രവർത്തനങ്ങൾ അവിസ്മരണീയമാണെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി വിഎൻ വാസവൻ.
സിവൈഎംഎൽ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളും സ്വതന്ത്ര ദിനാഘോഷങ്ങളും പാലാ ടൗൺ ഹാളിൽ സാംസ്കാരിക വകുപ്പ് മന്ത്രി വിഎൻ വാസവൻ ഉൽഘാടനം ചെയ്തു. കാരുണ്യ, കലാ, സാംസ്‌കാരിക, കായിക, കാർഷിക രംഗത്ത് സിവൈഎംഎല്ലിന്‍റെ പ്രവർത്തനം മാതൃകാ പരമാണെന്നും മന്ത്രി പ്രസ്താവിച്ചു.
സിവൈഎംഎൽ പ്രസിഡന്റ് അഡ്വ. സന്തോഷ് മണര്‍കാട്ട് അധ്യക്ഷത വഹിച്ചു. ജോസ് കെ മാണി എംപി മുഖ്യ പ്രഭാഷണം നടത്തി. ജോസഫ് വാഴക്കൻ എക്സ് എംഎൽഎ സമ്മാനദാനം നിർവഹിച്ചു. വേൾഡ് മലയാളി കൌൺസിൽ ഗ്ലോബൽ ചെയര്‍മാന്‍ ജോണി കുരുവിള, മുൻസിപ്പൽ ചെയര്‍മാന്‍ ആന്‍റോ പടിഞ്ഞാറേക്കര, സെക്രട്ടറി ജോജോ കുടക്കച്ചിറ എന്നിവർ പ്രസംഗിച്ചു.
രാവിലെ സിവൈഎംഎൽ നഗറിൽ പ്രസിഡന്‍റ് പതാക ഉയർത്തി. ഫാദർ ജോസഫ് തടത്തിൽ പ്രതേക പ്രാത്ഥന നടത്തി. ജോണി പന്തപ്ലാക്കൽ, ബിനോയ് പുളിക്കൽ, അജി കുഴിയംപ്ലാവിൽ, ബിജു വാതല്ലൂർ, സജി പുളിക്കൽ, സതീഷ് മണര്കാട്ട്, ജോയ് വട്ടക്കുന്നേൽ, ഷാജി പന്തപ്ലാക്കൽ, ടെൻസൺ വലിയകാപ്പില്‍, ബോസ് മോൻ നെടുമ്പലക്കുന്നേൽ, അഡ്വ. ജോൺസി നോബിൾ, ജോബി കുളത്തറ, സാജു എടാട്ട്, ബേബി ചിറയിൽ, ബാബു പുന്നത്താനം, ജോണി ചെമ്പുളായി, സാജൻ മാത്യു, ക്ലൈറ്സ് ഇഞ്ചിപ്പറമ്പിൽ, ബാബു നെടുമുടി, അനൂപ് ടെൻസൺ, കെ പി രാജൻ, എന്നിവർ പ്രസംഗിച്ചു.
പാലാ ടൗണിൽ കൂടി നടത്തിയ ത്രിവർണ്ണ പതാക യാത്രയിൽ നൂറു കണക്കിന് ആളുകൾ പങ്കടുത്തു. സമ്മേളനത്തിന് ശേഷം ഗാനമേളയും അംഗങ്ങളുടെയും കുട്ടികളുടേയും കലാ പരിപാടികളും ഉണ്ടായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us