ശങ്ക തീർക്കാൻ പാലാ നഗരത്തിൽ കൂടുതൽ മോഡുലാർ ടോയ്‌ലറ്റ് സമുച്ചയങ്ങൾ പൊതുജനങ്ങൾക്കായി തുറന്നു

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ:നഗരസഭാ പ്രദേശത്ത് വിവിധ കേന്ദ്രങ്ങളിൽ സ്റ്റീൽ നിർമ്മിതമായ മോഡുലാർ ടോയ്‌ലറ്റുകൾ നിർമ്മാണം പൂർത്തിയാക്കി തുറന്നുകൊടുത്തു. ടൗൺ ബസ് സ്റ്റാൻഡ്, ആയുർവേദ ആശുപത്രി, രണ്ടാം വാർഡിൽ ളാലം സ്കൂൾ തുടങ്ങിയ കേന്ദ്രങ്ങളിലും മൂന്നാനി ഡ്രൈവിംഗ് പരിശീലന ഗ്രൗണ്ടിലുമാണ് ടോയ്ലറ്റുകൾ സ്ഥാപിച്ചത്.

Advertisment

നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര പാലാ ടൗൺ ബസ്സ്റ്റാൻ്റിൽ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ആരോഗ്യസ്ഥിരം സമിതി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ പദ്ധതി വിശദീകരിച്ചു .12 ലക്ഷം രൂപ മുടക്കി വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സ്റ്റീൽ നിർമ്മിതമോഡുലാർ ടോയ്‌ലറ്റുകൾ വിവിധ കേന്ദ്രങ്ങളിൽ സ്ഥാപിച്ചത്. ഒരോ റൂമിനും 1000 ലിറ്റര്‍ വാട്ടർ ടാങ്കും പ്രത്യേകം സെപ്റ്റിക് ടാങ്കും, വാഷ് ബേയ്സനും സ്ഥാപിച്ചിട്ടുണ്ട്.

publive-image

ഇതോടെ നഗരപ്രദേശത്ത് പ്രധാന കേന്ദ്രങ്ങളിലെല്ലാം ശുചിമുറികളുടെ ആവശ്യം പരിഹരിക്കാൻ കഴിഞ്ഞിട്ടുള്ളതായി ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ ബൈജു കൊല്ലം പറമ്പിൽ പറഞ്ഞു. നഗരസഭ ജീവനക്കാർ ഇതിൻ്റെ പരിപാലനവും നിർവ്വഹിക്കും.

വാർഡ് കൗൺസിലർ ബിജി ജോജോ, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ ഷാജു വി. തുരുത്തൻ, നീനാ ചെറുവള്ളി, തോമസ് പീറ്റർ, കൗൺസിലർമാരായ ലീനാ സണ്ണി, എഞ്ചിനീയർ സിയാദ്, എച്ച് ഐ വിശ്വം, ജെഎച്ച്ഐമാരായ രൻജിത്ത്, ജഫീസ്, ഉമേഷിതാ ബിസ്മി, കംഫർട്ട് കമ്പനി എംഡി ഗോപകുമാർ, എന്നിവരും പങ്കെടുത്തു.

Advertisment