രാമപുരം മാർ ആഗസ്തീനോസ് കോളേജിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'ഐഡിയത്തോൺ 2022' വിജയികൾക്ക് അവാർഡ് നൽകി

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

രാമപുരം: മാർ ആഗസ്തീനോസ് കോളേജ് ഐ.ഐ.സി.യും, ഐ.ഇ.ഡി.സിയും, ഇന്നൊവേഷൻ സെല്ലും സംയുക്തമായി കേരളത്തിലെ പ്ലസ് വൺ, പ്ലസ് റ്റു വിദ്യാർത്ഥികൾക്ക് അവരുടെ നൂതന ആശയങ്ങൾ അവതരിപ്പിക്കുന്നതിനായി നടത്തിയ 'ഐഡിയത്തോൺ 2022 ' മത്സരവിജയികളെ പ്രഖ്യാപിച്ചു.

Advertisment

പഠനത്തോടൊപ്പം സ്‌കിൽ ഡെവലപ്മെന്റും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാർത്ഥികൾക്ക് ശാസ്ത്ര സാങ്കേതിക ബിസിനസ് മേഖലകളിലെ പദ്ധതികൾ തയ്യാറാക്കി അവതരിപ്പിക്കുന്നതിനാണ് പ്രസ്തുത പരിപാടി സംഘടിപ്പിച്ചത് . കേരളത്തിലെ വിവിധ ജില്ലകളിൽനിന്ന് നൂറുകണക്കിന് വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുത്തു.

ആൻഡ്രൂ ജെറി (ചാവറ പബ്ലിക് സ്കൂൾ പാലാ) ഒന്നാം സമ്മാനം 10000 രൂപയും മീനു മാത്യു മെമ്മോറിയൽ ട്രോഫിയും, അബിൻ വർഗീസ് (സെന്റ് ജോർജ് എച്ച് എസ് എസ് മുതലക്കോടം) രണ്ടാം സമ്മാനം 6000 രൂപയും ട്രോഫിയും,മാത്യു ജോളി (സെന്റ് ജോർജ് സ്കൂൾ മുതലക്കോടം) മൂന്നാം സമ്മാനം 4000 രൂപയും ട്രോഫിയും കരസ്ഥമാക്കി.

വിജയികൾക്കുള്ള അവാർഡ് ദാനം കോട്ടയം ജില്ലാ സബ് കളക്ടർ രാജീവ് കുമാർ ചൗധരി ഐ എ എസ് നിർവ്വഹിച്ചു. കോളേജ് മാനേജർ റവ .ഡോ . ജോർജ് വർഗീസ് ഞാറക്കുന്നേൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ ജോയ് ജേക്കബ് , വൈസ് പ്രിൻസിപ്പൽമാരായ ഫാ.ജോസഫ് ആലഞ്ചേരി, സിജി ജേക്കബ്,രാജീവ്‌ ജോസഫ്, പ്രകാശ് ജോസഫ്,കോർഡിനേറ്റർ ഡോ സജേഷ് കുമാർ, എന്നിവർ പ്രസംഗിച്ചു

Advertisment