/sathyam/media/post_attachments/rhb49n1QeHXq6GZNLVd0.jpg)
പാലാ: മനുഷ്യരെ ഓടിച്ചിട്ടു കടിക്കുന്ന തെരുവ് നായ്ക്കളുടെ കടി ഏൽക്കുന്നതിനു മുൻപ് തന്നെ നഗരസഭ നടപടികൾ കൈക്കൊള്ളണമെന്ന് പാലാ പൗരാവകാശ സംരക്ഷണ സമതി യോഗം പാലാ മുൻസിപ്പാലിറ്റിയോട് അവശ്യപ്പെട്ടു.
ഇതു സംബന്ധിച്ചു ചേർന്ന പ്രതിഷേധ യോഗം പ്രസിഡന്റ് അഡ്വ സന്തോഷ് മണര്കാട്ട് ഉൽഘാടനം ചെയ്തു. ജോസ് വേരനാനി, സന്തോഷ് കാവുകാട്ട് എന്നിവർ പ്രസംഗിച്ചു. പാലാ ടൗണിൽ ഗവണ്മെന്റ് ആശുപത്രി പരിസരം, സ്കൂൾ പരിസരങ്ങൾ, ബസ് സ്റ്റോപ്പുകൾ, ഇടവഴികൾ തുടങ്ങിയിടത്തു യാതൊരു ഭയവുമില്ലാതെ തെരുവ് നായ്ക്കൾ വിലസുകയാണ്.
പത്ര വാർത്തകളിൽ നിന്ന് ഇപ്പോൾ കടിക്കുന്ന മിക്ക നായ്ക്കൾക്കും പേയ് വിഷബാധ ഉള്ളതായും അറിയുന്നു. എത്രയും പെട്ടന്ന് നായ്ക്കളുടെ ആക്രമണം ഒഴിവാക്കുന്നതിനുള്ള നടപടികൾ ഉടൻ സ്വീകരിക്കണമെന്നും അല്ലാത്തപഷം തെരുവുനായ്ക്കളെ മുൻസിപ്പൽ ഓഫീസ് കവാടത്തിൽ കൊണ്ടുവന്നു കെട്ടിയിട്ടു പ്രതിഷേധിക്കുമെന്നും യോഗം മുന്നറിയിപ്പു നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us