/sathyam/media/post_attachments/BmJPgU26clN9p4UUdLyu.jpg)
പാലാ: പാലാ രൂപതാ സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍റെ രാജി സീറോ മലബാര്‍ സഭാ സിനഡ് അംഗീകരിച്ചതായി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഔദ്യോഗികമായി സ്ഥിരീകരിച്ചു. സിനഡിന്‍റെ സമാപന ദിവസത്തെ പൊതു സമ്മേളനത്തിലായിരുന്നു കര്‍ദിനാളിന്‍റെ പ്രഖ്യാപനം.
അതേസമയം മാര്‍ ജേക്കബ് മുരിക്കന്‍ സഭയിലെ മെത്രാനായി തുടരുമെന്ന് മാര്‍ ആലഞ്ചേരി അറിയിച്ചു. മാര്‍ മുരിക്കന്‍റെ സേവനം ഇനി മുതല്‍ പാലാ രൂപതാ സഹായമെത്രാന്‍ എന്ന നിലയിലായിരിക്കില്ല. ഇന്ന് മുതല്‍ അദ്ദേഹം പാലാ രൂപതയുടെ ചുമതലകള്‍ ഒഴിയുകയാണ്.
ഇനി അദ്ദേഹം ഏകാന്തജീവിതവും തപസും പ്രാര്‍ഥനയുമായി സഭയ്ക്കുവേണ്ടിയുള്ള ആത്മീയ ചുമതലകളില്‍ മാത്രമായിരിക്കും പ്രവര്‍ത്തിക്കുക. മെത്രാന്‍ എന്ന നിലയിലുള്ള എല്ലാ ആത്മീയ ചുമതലകളും മാര്‍ മുരിക്കന്‍ തുടര്‍ന്നും നിര്‍വ്വഹിക്കും.
സഹായ മെത്രാന്‍ എന്ന പദവിയില്‍ തുടരുമ്പോഴും അദ്ദേഹം സഭയ്ക്കും ലോകത്തിനും വേണ്ടിയുള്ള പ്രാര്‍ഥനകള്‍ക്ക് കൂടുതല്‍ സമയം ചിലവഴിച്ചിരുന്ന കാര്യം കര്‍ദിനാള്‍ അനുസ്മരിച്ചു.
സീറോ മലബാര്‍ സഭാ സിനഡിന്‍റെ പ്രഖ്യാപനത്തോടെ മാര്‍ ജേക്കബ് മുരിക്കന്‍ ഇന്നു മുതല്‍ പാലാ രൂപതയുമായുള്ള ഔദ്യോഗികമായ ബന്ധം അവസാനിപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us