രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

രാമപുരം: രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ ഓണാഘോഷ പരിപാടികൾ നടത്തി. വിദ്യാർത്ഥിനികൾ അവതരിപ്പിച്ച മെഗാ തിരുവാതിര ശ്രദ്ധേയമായി. വിവിധ കലാപരിപാടികളും, മത്സരങ്ങളും സംഘടിപ്പിച്ചു.

Advertisment

കോളേജ് മാനേജർ റവ .ഡോ .ജോർജ് വർഗീസ് ഞാറക്കുന്നേൽ ആഘോഷം പരിപാടികളുടെ ഉദ്‌ഘാടനം നിർവ്വഹിച്ചു. വൈസ് പ്രിൻസിപ്പൽ റവ .ഫാ .ജോസഫ് ആലഞ്ചേരിൽ ഓണസന്ദേശം നൽകി.

പ്രിൻസിപ്പൽ ഡോ .ജോയ് ജേക്കബ്, വൈസ് പ്രിൻസിപ്പൽ സിജി ജേക്കബ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ രാജീവ് ജോസഫ്, അഡ്മിനിസ്‌ട്രേറ്റീവ് എക്സിക്യൂട്ടീവ് പ്രകാശ് ജോസഫ് , വിദ്യാർത്ഥി പ്രതിനിധി ശ്രാവൺ ചന്ദ്രൻ റ്റി ജെ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment