അധ്യാപക ദിനാചരണത്തിന്‍റെ ഭാഗമായി രാമപുരം ഉപജില്ലാ അധ്യാപക ദിനാചരണവും ഗുരു സംഗമവും നടത്തി

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

രാമപുരം:രാമപുരം ഉപവിദ്യാഭ്യാസ ജില്ലയിലെ അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി നടന്ന ഗുരുവന്ദനം ശ്രദ്ധേയമായി. ഉപജില്ലയിലെ എല്ലാ സ്കൂളുകളിൽ നിന്നും വിരമിച്ച അധ്യാപകരെയും പ്രത്യേകമായി ക്ഷണിച്ചു വരുത്തി സ്വീകരിക്കുകയും എഴുപത്തിയഞ്ച് വയസ്സിനു മുകളിൽ പ്രായമുള്ളവരെ പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു.

Advertisment

publive-image

രാമപുരം ഫൊറാന വികാരി റവ.ഡോ.ജോർജ് വർഗ്ഗീസ് ഞാറക്കുന്നേൽ അധ്യക്ഷം വഹിച്ച യോഗം ഡോ. രാജു ഡി കൃഷ്ണപുരം ഉദ്ഘാടനം ചെയ്തു. "മുറി മുപ്പത്, നെറി നാല്പത്, അറിവ് അൻപത്... എന്ന പഴഞ്ചൊല്ലിനു മുൻപിലും പുറകിലും "പിഞ്ചു പതിനഞ്ച്, എന്ത് ഇരുപത്, നിറവ് അറുപത്, മിഴിവെഴുപത്, അൻപ് എൺപത് " എന്നിനി കൂട്ടിച്ചേർക്കണം... അങ്ങനെ മിഴിവും അൻപും നിറഞ്ഞ നിങ്ങൾക്ക് ഈ സമൂഹത്തിനു വേണ്ടി ചെയ്യാൻ കഴിയുന്ന എല്ലാം ചെയ്യുകയെന്ന് ഉദ്ഘാടനം ചെയ്ത ഡോ. രാജു ഡി കൃഷ്ണപുരം ഉദ്ബോധിപ്പിച്ചു.

publive-image

ശാരീരിക ബുദ്ധിമുട്ടുകൾ അവഗണിച്ച് വളരെയധികം സന്തോഷത്തോടെ ഈ ഗുരുസംഗമത്തിൽ എത്തിച്ചേർന്ന നിങ്ങളോരോരുത്തരും ഈ സബ്ജില്ലയ്ക്കായി നൽകിയ സേവനങ്ങൾ എന്നും ഓർമ്മിക്കപ്പെടുമെന്ന് രാമപുരം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ജോസഫ് കെ കെ ഗുരുശ്രേഷ്ഠരെ പൊന്നാടയും പൂച്ചെണ്ടും നൽകി ആദരിച്ചു കൊണ്ട് പറഞ്ഞു.

publive-image

ഹെഡ് മാസ് റ്റേഴ്സ് ഫോറം സെക്രട്ടറി ബെന്നി അഗസ്റ്റിൻ,ചിത്ര വി എം , സിസ്റ്റർ മേഴ്സി കൂട്ടുങ്കൽ, അശോക് ജി,ബി പി സി , മുൻ എ ഇ ഒ സണ്ണി മൈക്കിൾ എന്നിവർ പ്രസംഗിച്ചു.

Advertisment