ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update
/sathyam/media/post_attachments/0o6KCfFhsY60An4piSNJ.jpeg)
പാലാ:പാലായുടെ സ്വന്തം ആസ്ഥാന മാവേലിയായ ജോബൻ ചുങ്കപ്പുര ഇത്തവണയും അരയും തലയും മുറുക്കി ഇറങ്ങിക്കഴിഞ്ഞു. സിനിമാ നടൻ കൂടിയ ജോബി ഏഷ്യാനെറ്റ് അടക്കമുള്ള പ്രമുഖ ചാനലുകൾക്കു വേണ്ടിയും മാവേലി വേഷമണിഞ്ഞിട്ടുണ്ട്.
Advertisment
/sathyam/media/post_attachments/RAZ2Rqa4rEc5IQNPvuAm.jpeg)
കോവിഡ് മൂലം 2 വർഷമായി മുടങ്ങിയ മാവേലി വേഷമണിയൽ ഈ വർഷം മുതൽ പുനരാരംഭിച്ചു. ഇത്തവണയും പ്രമുഖ മീഡിയകളും വലിയ ബിസിനസ്സ് ഗ്രൂപ്പുകളും ജോബിയെ സമീപിച്ചിട്ടുണ്ട്.
/sathyam/media/post_attachments/ZphfkdaFrz3WKr4RYoX4.jpeg)
ഇത്തവണത്തെ തുടക്കം പാലായിൽ പ്രമുഖ ദിനപത്രത്തിൻ്റെ പത്ര പരസ്യ ഏജൻസി നടത്തുന്ന തൻ്റെ സുഹൃത്ത് അജിത്ത് പാലായുടെ മകൻ്റെ ഒന്നാം പിറന്നാളാഘോഷ ചടങ്ങിലായിരുന്നു. പുളിക്കകണ്ടത്തിൽ ഓർച്ചാർഡ് റിവർ മാൻഷൻ റിട്രീറ്റ് സെൻ്ററിൽ വച്ച് രാഷ്ട്രീയ, സാംസ്കാരിക, പത്രപ്രവർത്തകർ അടക്കമുള്ള വലിയൊരു ജനസദസ്സിനു മുന്നിൽ നടന്ന ജോബിയുടെ പ്രകടനം നല്ല ദൃശ്യവിരുന്നായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us