/sathyam/media/post_attachments/oTKMHpfFq2HtKnqwjC0h.jpg)
പാലാ:തെരുവ് നായ്ക്കളെ പിടിക്കുന്നതിന് അടിയന്തര നടപടികൾ അധികാരികൾ സ്വീകരിക്കണമെന്ന് പൗരസമിതി ആവശ്യപ്പെട്ടു. കഴിഞ്ഞകാലങ്ങളിൽ മനുഷ്യന് ഭീഷണിയാകുന്ന തെരുവുനായ്ക്കളെ പിടിക്കുന്നതിന് ഗവൺമെൻ്റ് നടപടി എടുക്കണം. മനുഷ്യ ജീവന് യാതൊരു വിലയും കൽപ്പിക്കാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്.
അഭിരാമിയുടെ ജീവൻ നഷ്ടപ്പെട്ടത് തെരുവുനായുടെ കടിയേറ്റാണ് അതിൽ അതീവ ദുഖം യോഗം രേഖപ്പെടുത്തി. തെരുവുനായ്ക്കളെ പിടിക്കുന്നതിന് നടപടി സ്വീകരിക്കണം മനുഷ്യർക്ക് വഴി നടക്കാൻ പറ്റാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത് ഇതിൽ അടിയന്തര നടപടി സ്വീകരിക്കണം എന്ന് യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ അഡ്വ: സന്തോഷ് മണർകാട് അദ്ധ്യക്ഷത വഹിച്ചു. മൈക്കിൾ കാവുകാട്ട്, സന്തോഷ് കാവുകാട്ട്, അഡ്വ: ജോബി കുറ്റിക്കാട്ട്, ക്യാപ്റ്റൻ ജോസ് കുഴികുളം, എം.പി കൃഷ്ണൻ നായർ, ജോസ് വേർനാനി സോജൻ പന്തപ്ലാക്കൽ, തുടങ്ങിയവർ പ്രസംഗിച്ചു.
ശാശ്വത പരിഹാരം ഉണ്ടാകാത്ത പക്ഷം ശക്തമായ സമരപരിപാടികൾ ഉണ്ടാകുമെന്ന് യോഗം മുന്നറിയിപ്പ് നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us