കരൂർ ഗവ: ആശുപത്രിക്ക് പുതിയ മന്ദിരം; പദ്ധതി അടങ്കൽ 1.20 കോടി; ശിലാസ്ഥാപനം നാളെ ജോസ് കെ മാണി എംപി നിർവ്വഹിക്കും

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ:കരൂർ ഗവ: ആശുപത്രിക്ക് പുതിയ മന്ദിരം നിർമ്മിക്കുന്നു. അന്ത്യാളത്ത് പ്രവർത്തിക്കുന്ന പ്രൈമറി ഹെൽത്ത് സെൻ്റർ പ്രവർത്തനം വിപുലീകരിക്കുന്നതിനായി ഒരു കോടി ഇരുപത് ലക്ഷം മുടക്കിയാണ് പുതിയ മന്ദിരം നിർമ്മിക്കുന്നത്. ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നവീകരണം.

Advertisment

ത്രിതല പഞ്ചായത്തുകളുടെ സാമ്പത്തിക സഹായവും പദ്ധതിക്ക് ലഭ്യമായിട്ടുണ്ട്. കെട്ടിട നിർമ്മാണം പൂർത്തിയാകുന്നതോടെ കമ്മൂണിറ്റി ഹെൽത്ത് സെൻ്റർ ആയി ആശുപത്രിയെ ഉയർത്തുമെന്നും വള്ളിച്ചിറ, വലവൂർ, കുടക്കച്ചിറ സബ്‌ സെൻ്റെറുകളിലും ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും കരൂർപഞ്ചായത്ത് പ്രസിഡണ്ട് മഞ്ചു ബിജുവും ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ബെന്നി മുണ്ടത്താനവും പറഞ്ഞു.

പുതിയ ആശുപത്രി മന്ദിരത്തിൻ്റെ ശിലാസ്ഥാപനം നാളെ ശനിയാഴ്ച രാവിലെ 11 മണിക്ക് ആശുപത്രി കോoമ്പൗണ്ടിൽ ജോസ് കെ മാണി എംപി നിർവ്വഹിക്കും. പഞ്ചായത്ത് പ്രസിഡണ്ട് മഞ്ചു ബിജു അദ്ധ്യക്ഷത വഹിക്കും.

Advertisment