/sathyam/media/post_attachments/fcEkBjblxoVg60juxATf.jpeg)
പാലാ: ആരോഗ്യ സംരക്ഷണത്തിനും രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കും വേണ്ടി നടത്തുന്ന പ്രവർത്തനങ്ങളും ഇടപെടലുകളും ലോകത്തിനു തന്നെ മാതൃകയാണെന്നും നിരവധി ലോക അംഗീകാരങ്ങൾ നേടിയെടുക്കുവാൻ കഴിഞ്ഞതായും ജോസ് കെ മാണി എംപി പറഞ്ഞു.
കേന്ദ്ര സംസ്ഥാന പദ്ധതികളിൽ നിന്നും കൂടുതൽ പദ്ധതികൾ നേടിയെടുക്കുവാൻ ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു.' ഏറ്റവും കുറഞ്ഞ നിരക്കിൽ രോഗ നിർണ്ണയം വളരെ വേഗം കൃത്യതയോടെ സാദ്ധ്യമാക്കുന്ന പാലാ ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ആർ.ജി.സി.ബി ഹൈടെക് ലാബിൻ്റെ സേവനം എല്ലാ ആരോഗ്യസ്ഥാപനങ്ങളും പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കരൂർ അന്ത്യാളത്ത് ഗവ.ആശുപത്രിക്കായി നിർമ്മിക്കുന്ന പുതിയ ബഹുനില മന്ദിരത്തിൻ്റെ ശിലാസ്ഥാപനം നടത്തി സംസാരിക്കുകയായിരുന്നു ജോസ്.കെ.മാണി' അന്ത്യാളത്ത് പ്രവർത്തിക്കുന്ന കരൂർ പഞ്ചായത്ത് പ്രൈമറി ഹെൽത്ത് സെൻ്റർ പ്രവർത്തനം വിപുലീകരിക്കുന്നതിനായി ഒരു കോടി ഇരുപത് ലക്ഷം മുടക്കിയാണ് പുതിയ മന്ദിരം നിർമ്മിക്കുന്നത്.
ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നവീകരണം. ത്രിതല പഞ്ചായത്തുകളുടെ സാമ്പത്തിക സഹായവും പദ്ധതിക്ക് ലഭ്യമായിട്ടുണ്ട്. കെട്ടിട നിർമ്മാണം പൂർത്തിയാകുന്നതോടെ കമ്മൂണിറ്റി ഹെൽത്ത് സെൻ്റർ ആയി ആശുപത്രിയെ ഉയർത്തുമെന്നും വള്ളിച്ചിറ, വലവൂർ ,കുടക്കച്ചിറ സബ് സെൻ്റെറുകളിലും ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യo. പഞ്ചായത്ത് പ്രസിഡണ്ട് മഞ്ചു ബിജു ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us