പുലിയന്നൂർ ജംഗ്ഷനിൽ ട്രാഫിക് ഐലൻ്റും ഹോം ഗാർഡ് സേവനവും ലഭ്യമാക്കണം - പാസഞ്ചേഴ്സ് അസോസിയേഷൻ

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ: സംസ്ഥാന പാതയും സമാന്തര റോഡും സംഗമിക്കുന്ന നാൽകവലയായ പുലിയന്നൂർ ജംഗ്ഷനിൽ സമഗ്ര ട്രാഫിക് നിയന്ത്രണ ക്രമീകരണം ഉണ്ടാവണമെന്നും സമാന്തര റോഡിൽ നിന്നും സംസ്ഥാന പാതയിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഹോം ഗാർഡ് സേവനം ലഭ്യമാക്കണമെന്നും പാസഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ ജയ്സൺ മാന്തോട്ടം അധികൃതരോട്ആവശ്യപ്പെട്ടു.

Advertisment

സ്വകാര്യ വാഹനങ്ങൾ ഏറിയതോടെ ഈ ജംഗ്ഷൻ വളരെ തിരക്കേറിയതായി. സമാന്തര റോഡുവഴി വരുന്നവർക്ക് സംസ്ഥാന പാതയിലേക്ക് പ്രവേശിക്കുവാനും പുലിയൂന്നൂർ-വള്ളിച്ചിറ റോഡിലേക്ക് തിരിയുവാനും ഇപ്പോൾ വളരെ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്.

മുത്തോലിക്കടവ് ഭാഗത്തേയ്ക്കുള്ളമറ്റൊരു സമീപന പാതയും ഈ ഭാഗത്തുണ്ട്. ഈ റോഡുവഴി വരുന്നവർക്കും സുഗമമായ പ്രവേശനം അസാദ്ധ്യമാണ്.ഈ ഭാഗo അപകടരഹിതമാക്കുന്നതിന് ആവശ്യമായ രൂപകല്പന "നാറ്റ്പാക്ക്; തയ്യാറാക്കിനാളുകൾക്ക് മുന്നേ നൽകിയിരുന്നതാണ്.

വള്ളിച്ചിറ റോഡിൻ്റെ നിർമ്മാണ പൂർത്തീകരണം വൈകിയതോടെഇത് ഇവിടെ നടപ്പായില്ല. അപകട സാദ്ധ്യത വളരെ ഏറിയ ഈ ഭാഗം അപകടരഹിതമാക്കുവാൻ സത്വര ഇടപെടലും നടപടിയും ഉണ്ടാവണമെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.

Advertisment