/sathyam/media/post_attachments/nFmUAelvOlzNGDoI9wEd.jpg)
പാലാ : സുഹൃത്തിനൊപ്പം ബൈക്കിനു പിന്നിൽ സഞ്ചരിക്കവെ എതിർദിശയിൽ വന്ന ബസ്സിനടയിലേക്ക് തെറിച്ചുവീണ വിദ്യാർത്ഥിക്കു ദാരുണാന്ത്യം. ഭരണങ്ങാനത്തെ ജർമ്മൻ ഭാഷാ പഠന ഇൻസ്റ്റിറ്ട്യൂട്ടിലെ വിദ്യാർത്ഥിയായ കണ്ണൂർ കണിച്ചാർ തെക്കേക്കുറ്റ് ജോബിയുടെ മകൻ ജോയൽ (18) ആണ് മരിച്ചത്.
ഇന്ന് (ചൊവ്വാഴ്ച ) രാവിലെ 10:30 തോടെ പൂഞ്ഞാർ ഹൈവേയിൽ ചെത്തിമറ്റം ഭാഗത്തായിരുന്നു അപകടം.
പാലായിൽ നിന്നും സുഹൃത്ത് ടിജോ ജോണിക്കൊപ്പം ബൈക്കിൽ ഭരണങ്ങാനത്തേയ്ക്കു പോകുകയായിരുന്നു ജോയൽ.
ചെത്തിമറ്റം ഭാഗത്തുവച്ചു മുന്നിലുണ്ടായിരുന്ന വാഹനം പെട്ടെന്ന് നിർത്തിയതിനെത്തുടർന്ന് ബൈക്ക് ബ്രേക്ക് ചെയ്തപ്പോൾ പിന്നിലിരുന്ന ജോയൽ എതിർദിശയിൽ പോയ ബസ്സിനിടയിലേയ്ക്ക് തെറിച്ചു വീഴുകയായിരുന്നു. ജോയലിൻ്റെ തലയിലൂടെ ബസിൻ്റെ പിൻചക്രം കയറിയിറങ്ങിയതിനെത്തുടർന്നു തത്ക്ഷണം മരണമടഞ്ഞു. ബൈക്കോടിച്ച സുഹൃത്ത് ടിജോ ജോണി നിസ്സാര പരുക്കുകളോടെ രക്ഷപെട്ടു.
പാലാ പോലീസും പാലാ ഫയർ ആൻ്റ് റെസ്ക്യൂ ടീമും ചേർന്നു മേൽ നടപടികൾ സ്വീകരിച്ചു. നാലുമാസം മുമ്പ് ജോയൽ ഭരണങ്ങാനത്ത് ജർമ്മൻ ഭാഷ പഠിക്കുന്നതിനു വേണ്ടി എത്തിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us