/sathyam/media/post_attachments/mGbmXCf8j8wn1WRNkIiD.jpg)
പാലാ :പഞ്ചായത്തു രേഖകളിൽ കൃത്രിമം കാണിച്ചെന്ന പരാതിയിൽ രാമപുരം പഞ്ചായത്തു ഭരണ സമിതിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ കോടതി ഉത്തരവ്.
രാമപുരം പഞ്ചായത്ത് കമ്മിറ്റി നിയമപരമായി പാസാക്കിയ വാർഷിക പദ്ധതി അട്ടിമറിക്കുന്നതിന് വേണ്ടി വ്യാജരേഖ ചമച്ച് തീരുമാനമെടുത്തതിൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടാണ് പരാതി.
രാമപുരം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൗമ്യ സേവ്യർ നൽകിയ പരാതിയിൽ (CMP4174/2022) പഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, സെക്രട്ടറി, ടെക്നിക്കൽ അസിസ്റ്റന്റ് എന്നിവർക്കെതിരെ എഫ്ഐആർ ഇട്ട് കേസെടുക്കണമെന്നാണ് പാലാ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പോലീസിനു നിർദ്ദേശം നൽകിയിരിക്കുന്നത്.
പോലീസിനുമേൽ ഉള്ള രാഷ്ട്രീയ സമ്മർദത്തിന്മേണ് പോലീസ്‌സ്റ്റേഷനിൽ കൊടുത്ത പരാതി മുഖവിലക്കെടുക്കാത്തതും കോടതിക്ക് ഇത്തരമൊരു ഉത്തരവ് നൽകേണ്ടി വന്നതെന്നും എത്രയും വേഗം സത്യസന്ധമായ നിയമനടപടി സ്വീകരിക്കണമെന്നും യുഡിഫ് പലമെന്ററി പാർട്ടി ലീഡർ കെ. കെ. ശാന്താറാം ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us