പാലാ പൂവരണിയില്‍ സ്വകാര്യ ഷോപ്പിംങ്ങ് കോംപ്ലക്സിലെ മാതാവിന്‍റെ ഗ്രോട്ടോ തകര്‍ത്ത നിലയില്‍

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ: പൂവരണിയില്‍ സ്വകാര്യ വ്യക്തിയുടെ ഷോപ്പിംങ്ങ് കോംപ്ലക്സിനോട് ചേര്‍ന്ന് സ്ഥാപിച്ചിരുന്ന പരിശുദ്ധ കന്യാമാതാവിന്‍റെ ഗ്രോട്ടോ തകര്‍ത്ത നിലയില്‍.

Advertisment

പൂവരണി പള്ളി ജംഗ്ഷനു സമീപത്തെ ഷോപ്പിംങ്ങ് കോംപ്ലക്സിലെ ഗ്രോട്ടോയിലുണ്ടായിരുന്ന മാതാവിന്‍റെ രൂപമാണ് ഇന്ന് പുലര്‍ച്ചെ തകര്‍ത്ത നിലയില്‍ കണ്ടത്. രാത്രിയാണ് സംഭവം എന്ന് അനുമാനിക്കുന്നു. തൊട്ടു മീപത്തുണ്ടായിരുന്ന സിസിടിവി ക്യാമറ തിരിച്ചുവച്ചിട്ടാണ് അക്രമം നടത്തിയിരിക്കുന്നത്. അതിനാല്‍ തന്നെ ഇത് ആസൂത്രിതമായ അതിക്രമമാണെന്നാണ് സംശയിക്കുന്നത്.

publive-image

ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കല്‍, ഗ്രാമപഞ്ചായത്തംഗം സാജോ പൂവത്താനി എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിക്കുകയും കുറ്റക്കാരെ ഉടന്‍ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

Advertisment