'ലഹരി വിമുക്ത കേരളം'; രാമപുരം ബി ആർ സി അധ്യാപക പരിശീലനം നടത്തി

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

ഉഴവൂർ: സമൂഹത്തെ കാർന്നു തിന്നുന്ന "ലഹരി "മഹാവിപത്തായി മാറിക്കൊണ്ടിരിക്കുകയാണ്. ലഹരിയുടെ മായാലോകത്ത് അടിമപ്പെടുന്ന യുവതലമുറയെ നേരിന്റെ പാതയിലേക്ക് നയിക്കുകയെന്ന ലക്ഷ്യത്തോടെ രാമപുരം ബി ആർ സിയുടെ നേതൃത്വത്തിൽ ഉഴവൂർ ഒ.എൽ.എൽ.എച്ച്.എസ്.എസ്. ഓഡിറ്റോറിയത്തിൽ വെച്ച് "ലഹരി വിമുക്ത കേരളം "അധ്യാപക പരിശീലനം നടത്തി.

Advertisment

ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഉഴവൂർ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോൺ പുതിയിടത്തുചാലിൽ അധ്യാപക പരിശീലനം ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

ദീപേഷ് (എക്സ്സൈസ്, കുറവിലങ്ങാട് റേഞ്ച് ) ഡോ.സോളോ തോമസ്, മാത്തുക്കുട്ടി എബ്രാഹം (പോലീസ് ), എന്നിവർ ക്ലാസുകൾ നയിച്ചു. രണ്ടു സെക്ഷനായി നടത്തപ്പെട്ട അധ്യാപക പരിശീലനത്തിൽ 180 പേരോളം പങ്കെടുത്തു.

രാമപുരം ബി ആർ സി, ബി പി സി ഷൈനിമോൾ റ്റി സ്, ട്രൈനർമാരായ ജോഷി കുമാരൻ, അശോക് ജി. കൂടാതെ ബി ആർ സി യിലെ അധ്യാപകർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

Advertisment