/sathyam/media/post_attachments/50ycvVgp6nLTumjRjvmA.jpg)
പാലാ:പൂവരണി വിളക്കുംമരുതില്‍ കഴിഞ്ഞ ദിവസം 'മതസൗഹാര്‍ദ്ദം' തകര്‍ക്കാന്‍ ശ്രമിച്ചത് ഒരു വിരുതന്‍ പൂച്ചയായിരുന്നെന്ന് റിപ്പോര്‍ട്ട്. വിളക്കുംമരുതിലെ സ്വകാര്യ വ്യക്തിയുടെ ഷോപ്പിംങ്ങ് കോംപ്ലക്സില്‍ സ്ഥാപിച്ചിരുന്ന ഗ്രോട്ടോയിലെ മാതാവിന്‍റെ രൂപം താഴെ വീഴാന്‍ കാരണം പൂച്ച മറിച്ചിട്ടതാണെന്നാണ് റിപ്പോര്‍ട്ട്.
അടവില്ലാത്ത ഗ്രോട്ടോയില്‍ പ്രതലത്തില്‍ വെറുതെ വച്ചിരുന്ന മാതാവിന്‍റെ രൂപത്തിനു പിന്നില്‍കൂടി പൂച്ച ഓടിയപ്പോള്‍ തട്ടി താഴെ വീണതാണെന്ന് കണ്ടെത്തിയതും ശാസ്ത്രീയ അന്വേഷണത്തില്‍ തന്നെയാണ്.
പോലീസ് ഫോറന്‍സിക് വിഭാഗത്തിന്‍റെ പരിശോധനയിലാണ് രൂപം ഇരുന്ന പ്രതലത്തില്‍ പൂച്ചയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയത്.
അതോടെ നാട്ടില്‍ വലിയ ക്രമസമാധാന പ്രശ്നമായി വളരേണ്ടിയിരുന്ന ഒരു സംഭവമാണ് ഇല്ലാതായത്. മാതാവിന്‍റെ രൂപം താഴെ വീണ സംഭവം അറിഞ്ഞതോടെ പൂവരണിയില്‍ വലിയ ജനപങ്കാളിത്തത്തോടെയുള്ള പ്രതിരോധ പരിപാടികള്‍ സംഘടിപ്പിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും ആരംഭിച്ചിരുന്നു.
അതിനൊപ്പം രാഷ്ട്രീയ പാര്‍ട്ടികളും അണികളുമൊക്കെ ചേരാനും ആലോചനയുണ്ടായിരുന്നു. അതിനിടയിലാണ് പാലാ പോലീസിന്‍റെ ശാസ്ത്രീയ ഇടപെടലുണ്ടാകുന്നതും യഥാര്‍ഥ 'ഭീകരനെ' കണ്ടെത്തുന്നതും. എന്തായാലും നാട്ടിൽ നടക്കുന്ന പല വർഗീയ കലാപങ്ങൾക്ക് പിന്നിലും ഇതുപോലെ പൂച്ചയും പട്ടിയും ഒക്കെ ആകാം എന്നുള്ള പാഠം കൂടിയായി പൂവരണി സംഭവം .
അതേസമയം, മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് കെട്ടിട ഉടമ ഗ്രോട്ടോയില്‍ രൂപം സ്ഥാപിച്ചത്. രൂപം വയ്ക്കുമ്പോള്‍ അത് സുരക്ഷിതമായി ആവരണം ചെയ്തിരിക്കണമെന്നാണ് നിബന്ധന. ഇവിടെ അതുണ്ടായില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us