/sathyam/media/post_attachments/7jxQ9pDs2fecXURKuHh7.jpg)
പാലാ: അലഞ്ഞു തിരിഞ്ഞു നടക്കുന്ന തെരുവു നായ്ക്കള്‍ സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഭീഷണിയാകുന്നു. ഗ്രാമപ്രദേശങ്ങളായ കരൂര്‍ പഞ്ചായത്തിലും മറ്റും നടന്നു സ്കൂളില്‍ പോകുന്ന സ്കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള വഴിയാത്രികരെ നായ്ക്കള്‍ ഓടിക്കുന്നതും യാത്രക്കാര്‍ ഭയന്നോടുന്നതും പതിവായിരിക്കുകയാണ്.
നായ്ക്കളെ വളര്‍ത്തുന്നവര്‍ പോലും അവയെ പൂട്ടിയിടുകയോ കൂടുകളില്‍ സംരക്ഷിക്കുകയോ ചെയ്യാതെ അഴിച്ചുവിടുന്നതാണ് പതിവ്. പഞ്ചായത്തിലെ ഓരോ കോളനികളുടെ പരിസരത്തും നാല്‍പതും അമ്പതും നായ്ക്കളാണ് ഇങ്ങനെ അലഞ്ഞു തിരിയുന്നത്. ഇതില്‍ പകുതിയിലേറെയും വളര്‍ത്തു നായ്ക്കളാണ്. അവയെ അഴിച്ചുവിട്ടിരിക്കുകയാണ്. മുത്തോലികുന്ന്, വെള്ളക്കല്ല്, കരൂര്‍ കോളനികളിലും പരിസരങ്ങളിലും നായ്ക്കള്‍ അരങ്ങു വാഴുന്നതാണ് കാഴ്ച.
/sathyam/media/post_attachments/XTsXXbEgUP962pOD5XXW.jpg)
നായകളെ വളര്‍ത്തുന്നവര്‍ ഇവയ്ക്ക് പ്രതിരോധ കുത്തിവയ്പ് എടുത്ത് സാക്ഷ്യപത്രം സഹിതം നിര്‍ദിഷ്ട മാതൃകയില്‍ പഞ്ചായത്തില്‍ അപേക്ഷ നല്‍കി ലൈസന്‍സ് എടുക്കണമെന്നതാണ് വ്യവസ്ഥ. മാത്രമല്ല, ഇത്തരത്തില്‍ ലൈസന്‍സ് എടുത്ത നായ്ക്കളെ കൂട്ടിലടച്ചോ പൂട്ടിയിട്ടോ വളര്‍ത്തണമെന്നും നിര്‍ദേശമുണ്ട്.
തൊട്ടടുത്ത രാമപുരം പഞ്ചായത്ത് ഈ നിയമം കര്‍ശനമാക്കിയെങ്കിലും കരൂര്‍ പഞ്ചായത്തധികൃതര്‍ ഇതൊന്നും അറിഞ്ഞ മട്ടുമില്ല. ഭരണസമിതി നിര്‍ജീവമാണെന്ന ആരോപണമാണ് നാട്ടുകാര്‍ ഉന്നയിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us